ബോക്സിങ് ഡേ ദിനത്തില്‍ ഒന്നാം സ്ഥാനം തിരിച്ച്പ്പിടിച്ച് ലിവര്‍പൂള്‍
ഒടുവില്‍ തങ്ങളുടെ തട്ടകമായ അന്‍ഫീല്‍ഡില്‍ ചെയ്യാന്‍ കഴിയാത്ത ദൌത്യം ഇന്നലെ ലിവര്‍പൂള്‍ ടര്‍ഫ് മൂറില്‍ വെച്ച് പൂര്‍ത്തിയാക്കി.ബെന്‍ളിയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച ലിവര്‍പൂള്‍ ആണ് ഇപ്പോള്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.രണ്ടു പോയിന്റിന് പിന്നില്‍ ആണ് ആഴ്സണല്‍.

രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം ഡാര്‍വിന്‍ നൂനസ് ആദ്യ ഗോള്‍ നേടിയ മല്‍സരം ആയിരുന്നു ഇന്നലെ.അദ്ദേഹം നേടിയ ഗോളില്‍ ആറാം മിനുട്ടില്‍ തന്നെ ലിവര്‍പൂള്‍ ലീഡ് നേടി.പിന്നീട് മല്‍സരത്തില്‍ മേല്‍ക്കൈ നിലനിര്‍ത്തിയ ലിവര്‍പൂള്‍ ബെന്‍ളിയെ മുന്നേറാന്‍ അനുവദിച്ചില്ല.84 ആം മിനുട്ടില്‍ സബ് ആയി കളിയ്ക്കാന്‍ ഇറങ്ങിയ ഡിയഗോ ജോട്ട 90 ആ മിനുട്ടില്‍ മറ്റൊരു ഗോളും കണ്ടെത്തിയതോടെ സമനില നേടാന്‍ ആകും എന്ന പ്രതീക്ഷ പോലും ബെന്‍ളിക്ക് നഷ്ടം ആയി.പത്തൊന്‍പത് മല്‍സരങ്ങളില്‍ നിന്നും വെറും പതിനൊന്നു പോയിന്റുമായി ബെന്‍ളി നിലവില്‍ പത്തൊന്‍പതാം സ്ഥാനത്താണ്.