ഐഎസ്എല്‍ ; കുതിപ്പ് തുടര്‍ന്നു ഒഡീഷ എഫ്സി
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ലീഗ് മല്‍സരത്തില്‍ പഞ്ചാബ് എഫ്‌സിയെ 1-0ന് തോൽപ്പിച്ച് കൊണ്ട് ഒഡീഷ ടീം മൂന്നാം സ്ഥാനത്തേക്ക് എത്തി.ഒഡീഷ എഫ്‌സി തുടർച്ചയായ മൂന്നാം മല്‍സരത്തില്‍ ക്ലീൻ ഷീറ്റ് നിലനിർത്തുകയും പരാജയം അറിയാതെ പത്താം മല്‍സരവും പൂര്‍ത്തിയാക്കി കഴിഞ്ഞിരിക്കുന്നു.

ചെന്നൈ ടീമിനെതിരെ ഹോമില്‍ കാണിച്ച മാജിക്ക് ഇന്നതെ മല്‍സരത്തില്‍ പുറത്തെടുക്കാന്‍ പഞ്ചാബ് ടീമിന് കഴിഞ്ഞില്ല.21 ആം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് സൂപ്പര്‍ താരം റോയ് കൃഷണ ഒഡീഷ ടീമിന് ലീഡ് നേടി കൊടുത്തു.ലൊബേരയുടെ ശിക്ഷണത്തിൽ പതിയെ ആണെങ്കിലും ഫോമിലേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഇസക്ക് വൻലാൽറുഅത്ഫെലയുടെ ഗ്രൌണ്ട് ക്രോസില്‍ ആണ് റോയ് ഗോള്‍ നേടിയത്.ഇതിനും മുന്നേ പല അവസരങ്ങളിലും റോയ് പഞ്ചാബ് ടീമിന്‍റെ പ്രതിരോധത്തിന് തലവേദന സൃഷ്ട്ടിച്ച് കൊണ്ടിരിക്കുണ്ടായിരുന്നു.സ്കോര്‍ ചെയ്യാന്‍ പഞ്ചാബിനും അവസരം ലഭിച്ചു എങ്കിലും പരിചയസമ്പന്നനായ ഗോള്‍ കീപ്പര്‍ ഗാര്‍ഡ് ചെയ്യുന്ന വല കുലുക്കാന്‍ മാത്രമുള്ള ശേഷി അവര്‍ക്കുണ്ടായിരുന്നില്ല.