അലക്‌സിയ പുട്ടെല്ലസ് കാൽമുട്ടിന്റെ ശസ്ത്രക്രിയയ്ക്ക് വിധേയയാകും
ബാഴ്‌സലോണ ഫെമെനി ക്യാപ്റ്റനും രണ്ട് തവണ ബാലൺ ഡി ഓർ ജേതാവുമായ അലക്‌സിയ പുട്ടെല്ലസ് കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയയാകുമെന്ന് കറ്റാലൻ ക്ലബ് അറിയിച്ചു.താരത്തിനും സംഭവിച്ചിരിക്കുന്നത് എസിഎല്‍ ഇന്‍ജുറി തന്നെ ആണ്.കാൽമുട്ടിനേറ്റ പരിക്ക് കാരണം സ്പെയിൻ ഫോർവേഡ് കഴിഞ്ഞ മാസം മാഡ്രിഡിലെ ദേശീയ ടീം പരിശീലന ക്യാമ്പിൽ നിന്നുമാണ് വിശ്രമത്തിന് പോയത്.

സമീപ മല്‍സരങ്ങളില്‍ താരം ബാഴ്സക്ക് വേണ്ടി കളിച്ചിരുന്നില്ല.നവംബർ 14ന് ബെൻഫിക്കയ്‌ക്കെതിരെ ആയിരുന്നു അവരുടെ അവസാന ക്ലബ് മല്‍സരം.ഈ അടുത്തു നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പില്‍ താരത്തിനു കളിയ്ക്കാന്‍ കഴിഞ്ഞില്ല, എങ്കിലും ഈ വർഷം സ്പെയിനിന്റെ വിജയകരമായ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു അവര്‍.ഓപ്പറേഷൻ അവസാനിച്ചു കഴിഞ്ഞാൽ ക്ലബ് ഔദ്യോഗിക മെഡിക്കൽ പ്രഖ്യാപനം നടത്തും എന്ന് ബാഴ്സലോണ തങ്ങളുടെ വെബ്സൈറ്റില്‍ പറഞ്ഞിട്ടുണ്ട്.