ബാഴ്‌സലോണയിൽ തുടരാൻ റൊണാൾഡ് അറൂഹോ ആഗ്രഹിക്കുന്നു
ബയേൺ മ്യൂണിക്കിന്റെ താൽപ്പര്യത്തിനിടയിൽ ബാഴ്‌സലോണ ഡിഫൻഡർ റൊണാൾഡ് അറൂഹോ ലാ ലിഗ ചാമ്പ്യന്മാരോടൊപ്പം തുടരാൻ താൽപ്പര്യപ്പെടുന്നുവെന്ന് റിപ്പോർട്ട്. നാപ്പോളിയിൽ നിന്ന് കിം മിൻ-ജെയെ റിക്രൂട്ട് ചെയ്തിട്ടും, ജനുവരിയിൽ കൂടുതൽ പ്രതിരോധ താരങ്ങളെ സൈന്‍ ചെയ്യാനുള്ള ലക്ഷ്യത്തില്‍ ആണ് മ്യൂണിക്ക് ടീം.കിമ്മിനെ കൂടാതെ, ബയേണിന്റെ മറ്റ് മൂന്ന് സെൻട്രൽ ഡിഫൻസീവ് ഓപ്‌ഷനുകളിൽ ഡി ലൈറ്റ്,ദയോട്ട് ഉപമെക്കാനോ, തരെക് ബുച്ച്മാൻ എന്നിവരും ഉൾപ്പെടുന്നു.

ബാഴ്സലോണ താരം ആയ റൊണാള്‍ഡ് അറൂഹോക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ആയി ബയേണ്‍ മ്യൂണിക്ക് ശ്രമം നടത്താന്‍ തുടങ്ങിയിട്ട്.താരത്തിനു വേണ്ടി 100 മില്യണ്‍ യൂറോ ചിലവാക്കാന്‍ പോലും ക്ലബ് തയ്യാര്‍ ആണ്.അത് അവര്‍ ബാഴ്സയോടും പറഞ്ഞിട്ടുണ്ട്.എന്നാല്‍ ഇതിനോട് ഒന്നും താരവും ക്ലബും പ്രതികരിച്ചിട്ടില്ല.റൊണാള്‍ഡ് അറൂഹോ 2022 ഏപ്രിലിൽ പുതിയ കരാര്‍ ബാഴ്സക്കൊപ്പം ഒപ്പിട്ടിരുന്നു.ഭാവിയില്‍ ബാഴ്സയുടെ ക്യാപ്റ്റന്‍ ആയി ക്ലബില്‍ കരിയര്‍ തുടരാന്‍ ആണ് തന്‍റെ ആഗ്രഹം എന്ന് പല തവണ അറൂഹോ പറഞ്ഞിട്ടുമുണ്ട്.അതിനാല്‍ മ്യൂണിക്കിന്‍റെ ഈ കരാര്‍ താരത്തിനെ ഒട്ടും പ്രലോഭിപ്പിക്കാന്‍ സാധ്യതയില്ല.എന്നാല്‍ സാമ്പത്തിക പിരിമുറുക്കം നേരിടുന്ന ബാഴ്സക്ക് നടത്തി എടുക്കാന്‍ കഴിഞ്ഞാല്‍ വളരെ മികച്ച നേട്ടമായും ഇത് മാറിയേക്കും.