പുതിയ മാനേജ്മെന്റിന് കീഴില്‍ ഒരു പുതിയ തുടക്കം കുറിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ ആയി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടികളോടെ തിരിച്ചടികള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്.കഴിഞ്ഞ അഞ്ചു മല്‍സരത്തില്‍ നിന്നും ആകപ്പാടെ ഒരു ജയം നേടിയ അവര്‍ വെസ്റ്റ് ഹാം, ബോണ്‍മൌത്ത്,ന്യൂ കാസില്‍ എന്നിവരോട് എല്ലാം പരാജയപ്പെട്ടിരുന്നു.നിലവില്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള അവരുടെ എല്ലാ പ്രാതീക്ഷളും നിലവില്‍ അസ്തമിച്ച മട്ടാണ്.
സര്‍ ജിം റാറ്റ്ക്ലിഫ്ഫ് 25 ശതമാനം ഓഹരി വാങ്ങി ക്ലബിന്റെ നിയന്ത്രണം ഭാഗികമായി ഏറ്റെടുത്തു എന്നത് മാത്രമാണ് ശരാശരി ഒരു യുണൈറ്റഡ് ആരാധകന് അല്പം എങ്കിലും ആശ്വാസം പകരുന്ന ഒരു വാര്‍ത്ത.ഈ പുതിയ മാനേജ്മെന്റിന് കീഴില്‍ ആദ്യത്തെ മല്‍സരത്തിന് യുണൈറ്റഡ് തയ്യാറെടുക്കുന്നു.ഇന്നതെ മല്‍സരത്തില്‍ അവരുടെ എതിരാളി ആസ്റ്റണ്‍ വില്ലയാണ്.ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള വില്ല ടീം ആണ് ഈ സീസണില്‍ പ്രീമിയര്‍ ലീഗിലെ കറുത്ത കുതിരകള്‍.ആഴ്സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവരെ തോല്‍പ്പിച്ച ഇവര്‍ക്ക് ഇന്ന് ജയം നേടാന്‍ ആയാല്‍ ലീഗ് പട്ടികയില്‍ കുറച്ച് ദിവസങ്ങള്‍ക്ക് എങ്കിലും ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിയും എന്നതിനാല്‍ ഇന്നതെ മല്‍സരത്തില്‍ യുണൈറ്റഡിനെതിരെ കൈ മെയ് മറന്ന് വില്ല പോരാടും.ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ഓല്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചാണ് കിക്കോഫ്.