ബോക്സിംഗ് ഡേ ടെസ്റ്റ് കൃത്യസമയത്ത് ആരംഭിക്കാൻ സാധ്യതയില്ല
സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട് പാർക്കിൽ ഇന്ന് ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ടെസ്ട് മല്‍സരം ആരംഭിക്കും.ഇന്ത്യ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ലാത്ത മണ്ണാണ് ദക്ഷിണാഫ്രിക്ക.അതിനാല്‍ ഈ പര്യടനം ചരിത്രത്തില്‍ ഇടം നേടുവാന്‍ കൂടിയാണ് എന്നു പറയുന്നതില്‍ തെറ്റില്ല.ലോകക്കപ്പിന് ശേഷം ആദ്യമായാണ് രോഹിത് ശര്‍മ ഇന്ത്യന്‍ ജേഴ്സിയില്‍ കളിക്കാന്‍ ഒരുങ്ങുന്നത്.
ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് മല്‍സരം ആരംഭിക്കാന്‍ പോകുന്നത്.മല്‍സരം സമയത്തിന് ആരംഭിക്കാന്‍ കഴിയുമോ എന്ന വലിയ ആശങ്ക സംഘാടകരില്‍ ഉണ്ട്.എന്തെന്നാല്‍ വലിയ തോതില്‍ ഉള്ള മഴ ഇന്ന് സെഞ്ചൂറിയനില്‍ ലഭിക്കും എന്ന് കാലാവസ്ഥ ബോര്‍ഡ് പ്രവചനം നടത്തിയിട്ടുണ്ട്.പകൽ സമയത്ത് 96% മഴയ്ക്ക് സാധ്യതയുണ്ട്, എന്നാണ് പ്രവചനം.ഏകദേശം 4 മണിക്കൂർ മഴ സെഞ്ചൂറിയനിൽ ലഭിക്കും എന്നാണ് പറയപ്പെടുന്നത്.രാത്രിയില്‍ അല്പം ശമനം ഉണ്ടാകും എങ്കിലും മഴ തുടര്‍ന്നേക്കും.ദക്ഷിണാഫ്രിക്കയിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ, പേസർമാർക്ക് രണ്ട് ടീമുകൾക്കും പ്രധാന പങ്ക് വഹിക്കാനാകും.ഈ അവസരത്തില്‍ ടീമിലെ സ്റ്റാര്‍ ബോളര്‍ ആയ ഷമിയുടെ അഭാവം ടീമിന് വലിയ തിരിച്ചടിയായിരിക്കും എന്ന് ക്യാപ്റ്റന്‍ രോഹിത് പറഞ്ഞു.