ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മുംബൈയെ പൂട്ടി ബ്ലാസ്റ്റേഴ്‌സ്!!!!!
ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ആര് തുണയാകും എന്ന ആശങ്കയ്ക്ക് മറുപടി ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ലഭിച്ചിട്ടുണ്ടാകും.കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി എതിരില്ലാത്ത രണ്ടു ഗോളിന് ആണ് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയത്.ജയത്തോടെ കേരള ലീഗ് പട്ടികയില്‍ തങ്ങളുടെ രണ്ടാം സ്ഥാനം നിലനിര്‍ത്തി.
ഇന്നലെ കൊച്ചിയില്‍ ആരാധകര്‍ക്ക് വേണ്ടി മികച്ച പ്രകടനം ആയിരുന്നു ഘാന ഫോര്‍വേഡ് ആയ ക്വാമെ പെപ്ര പുറത്തെടുത്തത്.മുംബൈ പ്രതിരോധത്തിന് തുടക്കം മുതല്‍ക്ക് തന്നെ തലവേദന സൃഷ്ട്ടിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.ഇന്നലത്തെ മല്‍സരത്തിലെ ഹീറോയും പെപ്ര തന്നെ.പതിനൊന്നാം മിനുട്ടില്‍ വെറ്ററന്‍ താരമായ ഡിമിട്രിയോസ് ഡയമന്റകോസിന് ഗോള്‍ നേടാന്‍ അവസരം നല്‍കിയതും പെപ്പ്ര തന്നെ ആയിരുന്നു.ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമില്‍ ഗോള്‍ നേടി കൊണ്ട് തിരിച്ചുവരാനുള്ള മുംബൈയുടെ നീക്കങ്ങള്‍ക്ക് കൂച്ച് വിലങ്ങിടാനും പെപ്പ്ര മറന്നില്ല.വിലപ്പെട്ട മൂന്നു പോയിന്‍റ് നേടി ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനാത്തേക്ക് കയറാനുള്ള മികച്ച അവസരം ആണ് മുംബൈ സിറ്റി എഫ്സി കളഞ്ഞ് കുളിച്ചത്.