പ്രീമിയര്‍ ലീഗില്‍ എട്ടാം തോല്‍വി നേരിട്ട് ചെല്‍സി
വൂള്‍വ്സിനെതിരെ ഇന്നലെ നടന്ന മല്‍സരത്തില്‍ ചെല്‍സിക്ക് വീണ്ടും പരാജയം.മോളിനെക്സ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് ബ്ലൂസ് പരാജയപ്പെട്ടത്.തോല്‍വിയോടെ പത്താം സ്ഥാനത്ത് തന്നെ ചെല്‍സി തുടരുന്നു.ചേല്‍സിക്ക് വേണ്ടി ആദ്യ മല്‍സരം കളിക്കുന്ന ക്രിസ്റ്റഫര്‍ എന്‍ക്കുക്കുവിന് ഗോള്‍ നേടാന്‍ ആയി എന്നത് മാത്രമാണു മാനേജര്‍ പൊച്ചെട്ടീനോക്ക് ഇന്നലെ ലഭിച്ച ഏക ആശ്വാസം.
സെപ്തംബർ മുതൽ ലീഗിൽ സ്വന്തം തട്ടകത്തിൽ തോൽവി അറിയാത്ത വോൾവ്‌സ് 22 പോയിന്റുമായി 11-ാം സ്ഥാനത്തേക്ക് കയറിയിരിക്കുന്നു.ആദ്യ പകുതിയില്‍ പല അവസരങ്ങളും ലഭിച്ചു എങ്കിലും അതെല്ലാം മോശം ഫിനിഷിങ് മൂലം സ്കോര്‍ ആക്കി മാറ്റാന്‍ ചേല്‍സിക്ക് കഴിഞ്ഞില്ല.അത് തിരിച്ചടിയായി ലഭിച്ചതു രണ്ടാം പകുതിയില്‍ ആയിരുന്നു.51 ആം മിനുട്ടില്‍ ചെല്‍സിയുടെ പ്രതിരോധത്തിനെ കാഴ്ചക്കാര്‍ ആക്കി കൊണ്ട് മരിയോ ലെമിന സ്കോര്‍ ചെയ്തു.ഇന്‍ജുറി ടൈമില്‍ സ്കോട്ടിഷ് താരം ആയ മാറ്റ് ദോഹര്‍ട്ടിയുടെ ഗോള്‍ കൂടി പിറന്നതോടെ സമനില എന്ന ഓപ്ഷന്‍ പോലും ചേല്‍സിക്ക് നഷ്ടം ആയി.96 ആം മിനുട്ടില്‍ ആയിരുന്നു എന്‍ക്കുക്കുവിന്‍റെ ഡിബറ്റ് ഗോള്‍.