പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെല്‍സി – വൂള്‍വ്സ് പോരാട്ടം
ക്രിസ്മസ് ഈവ് ദിനമായ ഇന്ന് വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സും ചെൽസിയും ഇന്ന് പ്രീമിയര്‍ ലീഗില്‍ പരസ്പരം ഏറ്റുമുട്ടിയേക്കും.ഇന്നു ഇന്ത്യന്‍ സമയം ആറര മണിക്ക് വൂള്‍വ്സ് ഹോം ആയ മോളിനെക്‌സ് വേദിയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്ന ചെല്‍സി പത്താം സ്ഥാനത്തും വൂള്‍വ്സ് പതിനാലാം സ്ഥാനത്തുമാണ്.
ഇന്നതെ മല്‍സരത്തില്‍ ഇരുവര്‍ക്കും വിജയം അനിവാര്യം ആണ്.കഴിഞ്ഞ മല്‍സരത്തില്‍ വൂള്‍വ്സ് വെസ്റ്റ് ഹാമിനെതിരെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെട്ടിരുന്നു.അതേ സമയം ചെല്‍സി കാമ്പ് അല്പം ആശ്വാസത്തില്‍ ആണ്.എന്തെന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ വിജയം നേടി കൊണ്ട് എഫ് എ കപ്പ് സെമിയില്‍ എത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.അതും കരുത്തര്‍ ആയ ന്യൂ കാസിലിനെ മുട്ടുകുത്തിച്ച്.ഇന്നതെ മല്‍സരത്തില്‍ മേല്‍ക്കൈ ചെല്‍സിക്ക് ആണ് എങ്കിലും ഈ സീസണില്‍ ചെല്‍സി എപ്പോള്‍ എന്തു ചെയ്യും എന്ന് പ്രവചിക്കുക അസാധ്യം ആയി മാറിയിരിക്കുകയാണ്.താരങ്ങള്‍ക്ക് അടിക്കടി സംഭവിക്കുന്ന പരിക്കുകള്‍ക്കും ഒരു പോംവഴി ബ്ലൂസിന് കണ്ടെത്തേണ്ടത് ഉണ്ട്.