മറ്റുള്ള സൌദി ക്ലബുകളെ പോലെ അൽ ഇത്തിഫാക്കിനോട് പണം ഇറക്കാന്‍ ആവശ്യപ്പെട്ട് സ്റ്റീവന്‍ ജെറാര്‍ഡ്
സൗദി പ്രോ ലീഗ് ടീമായ അൽ ഇത്തിഫാക്കിന്‍റെ പ്രകടനത്തില്‍ മാനേജര്‍ ആയ സ്റ്റീവന്‍ ജെറാര്‍ഡ് ഏറെ നിരാശന്‍ ആണ്.ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പുതിയ സൈനിംഗുകൾ നടത്തി ക്ലബ് എത്രയും പെട്ടെന്നു ട്രാക്കില്‍ എത്തേണ്ടത് നിര്‍ബന്ധം ആയിരിക്കുന്നു എന്ന് മാനേജര്‍ ഇന്നലെ മാധ്യമങ്ങളോട് വേലിപ്പെടുത്തി.അല്‍ നാസറിനെതിരെ നടന്ന മല്‍സരത്തില്‍ പരാജയപ്പെട്ടതിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ ആണ് ജെറാര്‍ഡ് തന്‍റെ നിരാശ പങ്ക് വെച്ചത്.

ഒക്ടോബറിനു ശേഷം ഒരു വിജയം പോലും നേടാന്‍ ഈ ടീമിന് കഴിഞ്ഞിട്ടില്ല.ഒന്നാം സ്ഥാനത്തുള്ള അൽ ഹിലാലിനെക്കാൾ 26 പോയിന്റ് പിന്നിലാണ് അൽ ഇത്തിഫാഖ് ഇപ്പോള്‍.അവര്‍ ഇപ്പോള്‍ സൗദി പ്രോ ലീഗിൽ എട്ടാം സ്ഥാനത്താണ് ഉള്ളത്.ഇത് മൂലം ഇപ്പോള്‍ മാനേജര്‍ക്ക് മേല്‍ അതിയായ സമ്മര്‍ദം വരുന്നുണ്ട്.അതിനു മറുപടിയായാണ് അദ്ദേഹം ക്ലബ് മാനേജ്മെന്‍റിനോട് എത്രയും പെട്ടെന്ന് സൈനീങ്ങുകള്‍ നടത്താന്‍ അവര്‍ ആവശ്യപ്പെട്ടത്.കഴിഞ്ഞ സമ്മറില്‍ ജെറാര്‍ഡിന്‍റെ ആവശ്യപ്രകാരം ആണ് ജോർദാൻ ഹെൻഡേഴ്സൺ, ജോർജിനിയോ വൈനാള്‍ഡം , മൗസ ഡെംബെലെ, ഡെമറൈ ഗ്രേ എന്നീ താരങ്ങളെ ക്ലബ് സൈന്‍ ചെയ്തത്