കൈല്‍ വാക്കറും ഫ്ലൂമിനീസ് താരവും തമ്മില്‍ വഴക്ക് ; കാരണം ഗ്രീലിഷ് ???
ക്ലബ് ലോകകപ്പ് ഫൈനൽ പൂര്‍ത്തിയായതിന് ശേഷം, മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ കെയ്ൽ വാക്കറും ഫ്ലുമിനെൻസിന്റെ ഫിലിപ്പെ മെലോയും കടുത്ത വാക്കേറ്റത്തിൽ ഏർപ്പെട്ടു.ഇംഗ്ലിഷ് വിങ്ങ് ബാക്കിനെ സിറ്റി സഹ താരങ്ങള്‍ കൂടിയാണ് പിടിച്ച് മാറ്റി കൊണ്ട് പോയത്.ഗ്രീലിഷ് കളി നടക്കുന്ന സമയത്ത് തന്‍റെ ക്ലബിനെ കളിയാക്കിയത് മൂലം ആണ് വഴക്കു തുടങ്ങിയത് എന്ന് മല്‍സരശേഷം ഫെലിപ്പെ മേലോ വെളിപ്പെടുത്തി.
കളി നടക്കുന്ന സമയത്ത് ഗ്രീലിഷ് “ഒലെ ഒലെ ” എന്ന് പറഞ്ഞതായി മേലോ വെളിപ്പെടുത്തി. ആരാധകര്‍ ഇത് പറയുന്നത് തികച്ചും സാധാരണം ആണ് എന്നും ,എന്നാല്‍ ഒരു താരത്തില്‍ നിന്നും തന്‍റെ ക്ലബിന് അധിക്ഷേപ്പം ലഭിച്ചാല്‍ അത് കണ്ടു നില്ക്കാന്‍ ആകില്ല എന്നും ഫെലിപ്പെ കൂട്ടിച്ചേര്‍ത്തു.ഡിഫന്‍സീവ് മിഡ് / സെന്‍റര്‍ ബാക്ക് റോളില്‍ കളിക്കുന്ന ഈ താരം രണ്ടു വര്‍ഷം മുന്നെയാണ് തന്‍റെ ബാല്യകാല ക്ലബിലേക്ക് മടങ്ങി എത്തിയത്.