ചരിത്രത്തില്‍ ആദ്യമായി ക്ലബ് ലോകക്കപ്പ് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി
വെള്ളിയാഴ്ച നടന്ന ക്ലബ് ലോകകപ്പ് ഫൈനലിൽ ബ്രസീലിയന്‍ ക്ലബ് ആയ ഫ്ലൂമിനീസിനെ എതിരില്ലാത്ത നല് ഗോളിന് തോല്‍പ്പിച്ച് കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി ചരിത്രത്തില്‍ ആദ്യമായി ക്ലബ് ലോകക്കപ്പ് സ്വന്തമാക്കി.പെപ്പിന്‍റെ നാലാമത്തെ ക്ലബ് ലോകക്കപ്പ് കിരീടം ആണിത്.മൂന്ന് വ്യത്യസ്ത ടീമുകൾക്കൊപ്പം ക്ലബ് ലോകകപ്പ് നേടുന്ന ആദ്യ പരിശീലകനായി പെപ് ഗാർഡിയോള മാറി.
ഈ വർഷം എഫ്‌എ കപ്പ്, പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ് എന്നിവ മാൻ സിറ്റി നേരത്തെ തന്നെ നേടിയിരുന്നു.ഇത് അവരുടെ അഞ്ചാം കിരീടം ആണ്.ഇരട്ട ഗോള്‍ നേടി ജൂലിയന്‍ അല്‍വാറസ് ഹാലണ്ടിന്റെ അഭാവം സിറ്റിയെ അറിയിച്ചില്ല.നാല്പതാം സെക്കണ്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് താരം സിറ്റിക്ക് ലീഡ് നേടി കൊടുത്തു.അല്‍വാറസിനെ കൂടാതെ നീനോ (ഓണ്‍ ഗോള്‍) , ഫില്‍ ഫോഡന്‍ എന്നിവരും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി. ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനെന്ന നിലയിൽ റോഡ്രിക്ക് ഗോൾഡൻ ബോൾ സമ്മാനിച്ചു.സിറ്റി ക്യാപ്റ്റൻ വാക്കർ വെള്ളി പന്ത് സ്വന്തമാക്കി.