ഹൈദരാബാദ് എഫ്‌സിയെ തച്ച് തകര്‍ത്ത് ജാംഷഡ്പൂര്‍ എഫ്സി
ഈ ഐഎസ്എല്‍ സീസണിലെ രണ്ടാം വിജയം അവിസ്മരണീയം ആക്കി ജംഷഡ്പൂർ എഫ്‌സി.ഇന്നലെ രാത്രി ഹോം ആയ ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടന്ന മല്‍സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരെ 5-0 ആണ് ജാംഷഡ്പൂര്‍ എഫ്സി വിജയം നേടിയിരിക്കുന്നത്.നൈജീരിയൻ സ്‌ട്രൈക്കർ ഡാനിയൽ ചിമ ചുക്വു ജംഷഡ്പൂരിനു വേണ്ടി തന്‍റെ ആദ്യത്തെ ഐഎസ്എല്‍ ഹാട്രിക്ക് നേടി.

അദ്ദേഹത്തെ കൂടാതെ ജോനാഥന്‍ മോയ (ഓണ്‍ ഗോള്‍ ),സെയിംലെന്‍ ഡൌങ്കല്‍ എന്നിവരും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.ബെംഗളൂരു എഫ്‌സിക്കെതിരായ മുൻ മത്സരത്തിൽ 1-0 ന് തോറ്റതിന് ശേഷം ജംഷഡ്പൂർ എഫ്‌സി ഹെഡ് കോച്ച് സ്കോട്ട് കൂപ്പർ തന്റെ ടീമിന് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു.ജനുവരി ട്രാൻസ്ഫർ വിൻഡോ വരുന്നതോടെ ചില കളിക്കാർ ക്ലബിലെ സ്ഥാനത്തെക്കുറിച്ച് ആശങ്കാകുലരാകണമെന്നും അദ്ദേഹം നടത്തിയ പരാമര്‍ശം ഏറ്റിരിക്കുന്നു എന്ന് വേണം കരുതാന്‍.ഇന്നലെ പ്രതിരോധം മുതല്‍ മുന്നേറ്റ നിര വരെ 90 മിനുട്ടുമ് ഉണര്‍ന്ന് കളിച്ചത്തിന്റെ ഫലം ആണ് ഈ കാണുന്നത്.ഇന്നലത്തെ ജയത്തോടെ വിലപ്പെട്ട മൂന്നു പോയിന്‍റ് നേടിയ ജംഷഡ്പൂര്‍ ടീം പഞ്ചാബിനെ മറികടന്ന് ലീഗ് പട്ടികയില്‍ പത്താം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്.