യൂറോപ്യൻ സൂപ്പർ ലീഗിൽ ചേരുന്നതിൽ നിന്ന് പ്രീമിയർ ലീഗ് ക്ലബ്ബുകളെ ഋഷി സുനക് വിലക്കും
പ്രീമിയർ ലീഗ് ക്ലബ്ബുകളെ യൂറോപ്യൻ സൂപ്പർ ലീഗിൽ ചേരുന്നതിൽ നിന്ന് നിരോധിക്കുമെന്ന് ഋഷി സുനക്കിന്റെ സർക്കാർ ഇന്നലെ പ്രഖ്യാപ്പിച്ചു.2021 ല്‍ സൂപ്പര്‍ ലീഗ് പ്ലാന്‍ ആദ്യമായി പുറം ലോകം അറിഞ്ഞപ്പോള്‍ പ്രീമിയര്‍ ലീഗില്‍ നിന്നും വലിയ കോലാഹലങ്ങള്‍ ആണ് ഉണ്ടായത്.പ്രീമിയര്‍ ലീഗിലെ വലിയ ആറ് ക്ലബുകള്‍ക്കെതിരെ അന്നത്തെ ബോറിസ് സര്‍ക്കാരും പ്രതിപക്ഷവും തിരിഞ്ഞിരുന്നു.

ഭാവിയില്‍ ഏതെങ്കിലും ക്ലബ് സൂപ്പര്‍ ലീഗില്‍ ചേരുന്നത് തടയുന്നതിന് വേണ്ടി വേണ്ട നിയമ നടപടികള്‍ കൊണ്ടുവരും എന്ന് ഇംഗ്ലിഷ് സര്‍ക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഇന്നലെ കോടതി വിധി സൂപ്പര്‍ ലീഗിന് അനുകൂലം ആയി വന്നതോടെ പല ലീഗുകളും പല ക്ലബുകളും ഇതിനെതിരെ പ്രതിഷേധം അറിയിച്ചു.നിലവില്‍ സൂപ്പര്‍ ലീഗിന് സമ്മതം മൂളിയിരിക്കുന്ന മൂന്നു ക്ലബുകള്‍ മാത്രമേ ഉള്ളൂ.അത് റയല്‍ മാഡ്രിഡ്,ബാഴ്സലോണ, എന്നിവരെ കൂടാതെ സീരി എ ചാമ്പ്യന്മാര്‍ ആയ നാപൊളിയാണ്.ബുണ്ടസ്ലിഗ,ലീഗ് 1 എന്നിവിടങ്ങളില്‍ നിന്നും ഇതിനെതിരെയുള്ള നിലപാടുകള്‍ ആണ് ഉയര്‍ന്നിരിക്കുന്നത്.