ലൂക്കാസ് വാസ്ക്വസ് – റയലിന്‍റെ പുതിയ രക്ഷകന്‍
എക്സ്ട്രാ ടൈം വരെ വിജയത്തിനു പോരാടുന്ന റയല്‍ മാഡ്രിഡ് ഇന്നലെയും തങ്ങളുടെയും പതിവ് തെറ്റിച്ചില്ല.ലീഗ് പട്ടികയില്‍ പതിനാറാം സ്ഥാനത്തുള്ള അലാവസിനെതിരെ ഏറെ വേവലാതി പെട്ടു എങ്കിലും എക്സ്ട്രാ ടൈമില്‍ വിജയ ഗോള്‍ നേടി കൊണ്ട് റയലിനെ ലൂക്കാസ് വാസ്ക്വസ് രക്ഷപ്പെടുത്തി.വിജയത്തോടെ റയൽ മാഡ്രിഡ് ആണ് ലാലിഗയില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.
മുന്നേറ്റ നിരയില്‍ ഒട്ടും മൂര്‍ച്ച ഇല്ലാത്ത റയലിനെ ആണ് ഇന്നലെ കണ്ടത്.ഗോള്‍ അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ പാടുപ്പെട്ട അവര്‍ മല്‍സരത്തില്‍ ആകപ്പാടെ നാല് ഷോട്ട് ഓണ്‍ ടാര്‍ഗെറ്റ് മാത്രമേ നേടിയിട്ടുള്ളൂ.എന്നാൽ 54-ാം മിനിറ്റിൽ നാച്ചോക്ക് റെഡ് കാര്‍ഡ് ലഭിച്ച് അദ്ദേഹം പുറത്തായത്തിന് ശേഷം ആണ് റയല്‍ പ്രതികരിക്കാന്‍ തുടങ്ങിയത്.ഒടുവിൽ ടോണി ക്രൂസ് 92 ആം മിനുട്ടില്‍ എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നും ലൂക്കാസ് വാസ്ക്വസ് ഒരു മികച്ച ഹെഡറിലൂടെ വിലപ്പെട്ട മൂന്നു പോയിന്‍റ് അവര്‍ക്ക് നേടി കൊടുത്തു.