ഫിന്‍ലാന്‍ഡില്‍ പോയി സര്‍ജറി നടത്താന്‍ റീസ് ജയിംസ്
ചെൽസി ക്യാപ്റ്റൻ റീസ് ജെയിംസ് ഫിൻലൻഡിൽ ഹാംസ്ട്രിംഗിന് പരിക്കേറ്റതിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് ദി ടെലിഗ്രാഫിന്റെ റിപോര്‍ട്ട്.ഇംഗ്ലണ്ട് ഇന്റർനാഷണൽ താരത്തിനു തന്‍റെ കരിയര്‍ മുഴുവന്‍ പരിക്കുകളാല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.താരത്തിനു കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മാത്രം ഏഴ് തവണ ഹാംസ്ട്രിംഗിന് പരിക്കേറ്റു.താരത്തിനു അവസാനമായി പരിക്ക് ലഭിച്ചത് ഈ മാസം പത്തിനായിരുന്നു.
പ്രമുഖ ഫൂട്ബോള്‍ വാര്‍ത്ത സ്പെഷ്യലിസ്റ്റ് ആയ ഫാബ്രിസിയോ റൊമാനോ നല്കിയ റിപ്പോര്‍ട്ട് പ്രകാരം താരം ഇനി മാര്‍ച്ചില്‍ മാത്രമേ പിച്ചിലേക്ക് തിരിച്ച് എത്തുകയുള്ളൂ.ജെയിംസിന്റെ ഹാംസ്ട്രിംഗ് പ്രശ്‌നങ്ങൾ രണ്ട് കാലുകളെയും ബാധിക്കുന്നുണ്ടെന്നും ഇത് കാൽമുട്ടുകളിൽ കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്നും ഇംഗ്ലിഷ് മാധ്യമങ്ങള്‍ അവകാശപ്പെടുന്നു.അതിനാല്‍ കഴിഞ്ഞ തിങ്കളാഴ്ച്ച നടത്താന്‍ ഇരുന്ന സര്‍ജറി മറ്റൊരു ദിവസത്തേക്ക് നീട്ടി വെച്ചിരുന്നു.ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം താരം ഉടന്‍ തന്നെ സര്‍ജറി പൂര്‍ത്തിയാക്കും.