സൂപ്പര്‍ ലീഗ് : ആരൊക്കെ പിന്തുണക്കുന്നു , ആരൊക്കെ എതിര്‍ക്കുന്നു ?
ക്രിസ്മസ് വെക്കേഷന് മുന്നോടിയായി യൂറോപ്പിയന്‍ ഫൂട്ബോളില്‍ ഇന്ന് എങ്ങും ആശയകുഴപ്പവും പോര് വിളികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.ഇതിനെല്ലാം കാരണം യൂറോപ്പിയന്‍ യൂണിയന്‍ കോടതി സൂപ്പര്‍ ലീഗിന് അനുമതി അവകാശം നല്കിയത് കൊണ്ടാണ്.സൂപ്പര്‍ ലീഗ് എന്ന ആശയം പിന്തുണക്കാന്‍ റയല്‍ മാഡ്രിഡ് പ്രസിഡന്‍റ് ഫ്ലോറെന്‍റ്റീനോ പേരെസ് ക്ലബുകളോട് എല്ലാം ആവശ്യപ്പെട്ടിട്ടുണ്ട് എങ്കിലും നിലവില്‍ പിന്തുണയേക്കാള്‍ വിമര്‍ശനങ്ങള്‍ ആണ് ഈ ലീഗ് ഏറ്റുവാങ്ങിരിയിരിക്കുന്നത്.
സൂപ്പര്‍ ലീഗിനെ പരസ്യമായി പിന്തുണ നല്കിയിരിക്കുന്നത് നിലവില്‍ ബാഴ്സലോണയും റയല്‍ മാഡ്രിഡും മാത്രം ആണ്.വിധി വന്നപ്പോള്‍ തന്നെ യുവേഫ, ലാലിഗ,ലീഗ് 1 എന്നിവര്‍ ഈ രണ്ടു ക്ലബിനെയും വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.എന്നാല്‍ ലീഗ് നടത്തിപ്പിനെ എതിര്‍ക്കാന്‍ തങ്ങള്‍ ഒരിയ്ക്കലും മുന്നോട്ട് വരില്ല എന്നും യുവേഫ പറഞ്ഞിട്ടുണ്ട്.ബയേണ്‍ മ്യൂണിക്ക്,ബോറൂസിയ ഡോര്‍ട്ടുമുണ്ട്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,അത്ലറ്റിക്കോ മാഡ്രിഡ്, സെവിയ്യ, പിഎസ്ജി എന്നിവരും സൂപ്പര്‍ ലീഗില്‍ പങ്കെടുക്കില്ല എന്ന് അറിയിച്ചു കഴിഞ്ഞു.പ്രീമിയര്‍ ലീഗും ഇതിനെതിരെ ശക്തമായി അപലപ്പിച്ചു.ചില ക്ലബുകള്‍ക്ക് മാത്രം പങ്കെടുക്കാന്‍ കഴിയുന്ന ഈ ലീഗിനെ ഒരിക്കലും തങ്ങള്‍ പ്രമോട്ട് ചെയ്യില്ല എന്നും അവര്‍ പരസ്യമായി വെളിപ്പെടുത്തി.ഇംഗ്ലിഷ് സര്‍ക്കാരും സൂപ്പര്‍ ലീഗിനെതിരെ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.തുടക്കത്തില്‍ സൂപ്പര്‍ ലീഗിന് പച്ച കൊടി കാണിച്ച മറ്റുള്ള ക്ലബുകള്‍ ഒന്നും ഇതിനെ കുറിച്ച് പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല.