” ഫുട്ബോൾ ചരിത്രത്തിലെ മഹത്തായ ദിനം ” – ഫ്ലോറെന്‍റ്റീനോ പേരെസ്
സൂപ്പർ ലീഗ് കേസില്‍ ഫിഫക്കും യുവെഫക്കും തിരിച്ചടി നേരിട്ടതോടെ യൂറോപ്പിയന്‍ ഫൂട്ബോളില്‍ ഇന്നതെ തീയതിക്ക് വളരെ ഏറെ പ്രാധാന്യം ഉണ്ട്.കേസ് വിധി തങ്ങള്‍ക്ക് അനുകൂലം ആയി വിധിച്ചതിന് ശേഷം റയല്‍ പ്രസിഡന്‍റ് പേരെസ് യൂറോപ്പിയന്‍ ക്ലബുകളോട് എല്ലാരോടും തങ്ങളുടെ ഒപ്പം ചേര്‍ന്ന് ഈ പുതിയ വിപ്ലവത്തില്‍ അങ്കം ആവാന്‍ ക്ഷണിച്ചിട്ടുണ്ട്.
“തങ്ങള്‍ക്ക് എന്തു നല്ലതോ അത് ചെയ്യാനുള്ള സ്വാതന്ത്ര്യം യൂറോപ്പില്‍ ഉണ്ട്.അതീ മണ്ണിന്റെ നീതിയാണ്.ഇത്രയും കാലം ഫൂട്ബോളില്‍ ഫിഫയുടെയും യുവേഫയുടെയും കുത്തകയായിരുന്നു.ഇനി അങ്ങനെ ആയിരിക്കില്ല. ക്ലബുകളുടെ ഭാവി തീരുമാനിക്കാനുള്ള അവസരം അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.യൂറോപ്യൻ ക്ലബ് ഫുട്ബോൾ ഇനിയൊരിക്കലും ആരുടേയും കുത്തകയാവില്ല.ഏത് ക്ലബിനും ഫിനാന്‍ഷ്യല്‍ റൂള്‍സ് തെറ്റിക്കാന്‍ കഴിയില്ല.കഴിഞ്ഞ രണ്ടു വര്‍ഷം തങ്ങള്‍ അനുഭവിച്ച എല്ലാ സമ്മര്‍ദങ്ങള്‍ക്കും ഭീഷണികള്‍ക്കും അനുയോജ്യമായ വിധി തന്നെ ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു.” റയല്‍ പ്രസിഡന്‍റ് ഫ്ലോറെന്‍റ്റീനോ പേരെസ് മാധ്യമങ്ങളോട് പറഞ്ഞു.