താരങ്ങളുടെ പ്രകടനത്തില്‍ ക്ഷുഭിതന്‍ ആയി സാവി
ലാലിഗയില്‍ അവസാന സ്ഥാനക്കാര്‍ ആയ അല്‍മേറിയ ടീമിനെതിരെ താരങ്ങള്‍ കാഴ്ചവെച്ച പ്രകടനത്തെ വിമര്‍ശിച്ച് മാനേജര്‍ സാവി.രണ്ടാം പകുതിയില്‍ സെര്‍ജി റോബര്‍ട്ടോയുടെ മിന്നും പ്രകടനം ആണ് ഇത്തവണ ബാഴ്സയുടെ രക്ഷക്ക് എത്തിയത്.പിച്ചിലെ അനാവശ്യ പിഴവുകള്‍ ഇതാവണയും ബാഴ്സക്ക് പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ചു.

“ഞാന്‍ ഇത് പോലൊരു ടീമിനെതിരെ ഇത്രക്കും മോശം പ്രകടനം അല്ല പ്രതീക്ഷിച്ചിരുന്നത്.എത്ര അവസരങ്ങള്‍ ഞങ്ങള്‍ നഷ്ട്ടപ്പെടുത്തി.30 ഷോട്ടില്‍ നേടാന്‍ ആയത് വെറും 3 ഗോളുകള്‍.രണ്ടു ഗോളുകള്‍ക്ക് എതിരാളികള്‍ക്ക് ദാനവും ചെയ്യേണ്ടി വന്നു.ഈ ഒരു പ്രകടനം തീര്‍ത്തൂം അനുവദിക്കാന്‍ കഴിയില്ല.ആദ്യ പകുതിയിലെ പിഴവുകള്‍ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.രണ്ടാം പകുതിയിലെ പ്രകടനം ഏറെകുറെ മെച്ചം ആയിരുന്നു, എങ്കിലും ഈ പോക്കില്‍ നിന്നും നമ്മള്‍ എത്രയും പെട്ടെന്നു ഉണരേണ്ടത് ഉണ്ട്.കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന അതേ സ്പിരിറ്റ് ടീമിനിപ്പോള്‍ ഇല്ല.പിച്ചില്‍ എതിരാളികളെ എങ്ങനെ എല്ലാം പരാജയപ്പെടുത്താം എന്ന ചിന്ത ഈ ടീമിനില്ല.”സാവി തന്റെ പോസ്റ്റ് ഗെയിം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.