കോപ്പ ഇറ്റാലിയ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത ലക്ഷ്യമിട്ട് ഇന്‍റര്‍ മിലാന്‍
കോപ്പ ഇറ്റാലിയ ഹോൾഡർമാരും സീരി എ ലീഡര്‍മാരും ആയ ഇന്‍റര്‍ മിലാന്‍ ഇന്ന് കോപ്പ ഇറ്റാലിയ റൌണ്ട് ഓഫ് 16 ല്‍ ബോളോഗ്ന ടീമിനെ നേരിടും.ഇന്നലെ നടന്ന റൌണ്ട് ഓഫ് 16 ലെ ആദ്യ മല്‍സരത്തില്‍ നാപൊളിയെ എതിരില്ലാത്ത നാല് ഗോളിന് ഫ്രോസിനോന്‍ പരാജയപ്പെടുത്തിയിരുന്നു.ഇന്ത്യന്‍ സമയം ഒന്നര മണിക്ക് സാന്‍ സിറോയില്‍ വെച്ചാണ് കിക്കോഫ്.
ഈ മല്‍സരത്തില്‍ ഇന്‍റര്‍ ജയിക്കുകയാണ് എങ്കില്‍ അടുത്ത റൌണ്ടില്‍ ഫിയോറെന്‍റ്റീനയായിരിക്കും അവരുടെ എതിരാളികള്‍.കഴിഞ്ഞ സീസണില്‍ കോപ്പ ഇറ്റാലിയ ഫൈനലില്‍ ഇരു ടീമുകളും ആയിരുന്നു പരസ്പരം ഏറ്റുമുട്ടിയത്.നിലവിലെ സാഹചര്യം അനുസരിച്ച് കോപ്പ ഇറ്റാലിയയില്‍ മിലാന്‍ സെമി വരെ എങ്കിലും എത്താനുള്ള സാധ്യത വളരെ അധികം ഉണ്ട് ,എന്തെന്നാല്‍ ഈ അടുത്ത് അത്രക്ക് മികച്ച ഫോമില്‍ ആണ് ഈ ടീം കളിച്ച് വരുന്നത്.സോളിഡ് ഡിഫന്‍സിലൂടെ എതിര്‍ ടീമിനെ വെള്ളം കുടിപ്പിക്കുന്ന ഇന്‍റര്‍ മിലാന് മികച്ച ഫോമില്‍ ഉള്ള ഫോര്‍വേഡുകള്‍ (മാര്‍ക്കസ് തുറം, ലൌറ്റാരോ മാര്‍ട്ടിനസ്) ഒരു മുതല്‍ കൂട്ടാണ്.