ബുണ്ടസ്ലിഗയില്‍ ആധിപത്യം തുടരാന്‍ ബയേർ ലെവർകുസൻ
ക്രിസ്മസ് അവധിക്ക് മുന്നോടിയായുള്ള മല്‍സരത്തില്‍ ജയം നേടി കൊണ്ട് തങ്ങളുടെ അപാര ട്രാക്ക് റിക്കോര്‍ഡ് നിലനിര്‍ത്താന്‍ ഒരുങ്ങി ബയേർ ലെവർകുസൻ.ഇന്ന് ഇന്ത്യന്‍ സമയം ഒരു മണിക്ക് വിഎഫ്എല്‍ ബോച്ചുമിനെ അവര്‍ നേരിടാന്‍ ഒരുങ്ങുകയാണ്. ബയേർ ലെവർകുസന്‍റെ ഹോം ഗ്രൌണ്ട് ആയ ബെയ് അരീന സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.
ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ബയേർ ലെവർകുസന്‍ ഇന്നതെ മല്‍സരത്തില്‍ ജയം നേടി കൊണ്ട് നിലവില്‍ ബയേണിന് മേലുള്ള ലീഡ് നിലനിര്‍ത്തുകയോ അതും അല്ലെങ്കില്‍ വര്‍ദ്ധിപ്പിക്കുകയോ ചെയ്യാനുള്ള ലക്ഷ്യത്തില്‍ ആണ്.യൂറോപ്പിലെ മുന്‍ നിര ടീമുകള്‍ എല്ലാം പരിക്കുകള്‍ കൊണ്ട് വട്ടം ചുറ്റുമ്പോള്‍ ലെവര്‍കുസന് അതുപോലുള്ള പ്രശ്നങ്ങള്‍ ഒന്നും തീരെ ഇല്ല. ബയേണിനെതിരെ നാല് പോയിന്‍റ് ലീഡ് ആണ് നിലവില്‍ ലെവര്‍കുസന് ഉള്ളത്. മറുവശത്ത് വിഎഫ്എല്‍ ബോച്ചും റിലഗേഷന്‍ ഭീഷണി നേരിടുന്നുണ്ട് എങ്കിലും കഴിഞ്ഞ മല്‍സരങ്ങളില്‍ മികച്ച രീതിയില്‍ കളിച്ച് ഫോമിലേക്ക് ഉയരാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.ഈ പോക്ക് തുടര്‍ന്നാല്‍ മിഡ് ടേബിളില്‍ എത്താന്‍ ഈ ടീമിന് കഴിയും.