ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ ഇന്ന് ബയേണ്‍ മ്യൂണിക്ക് – വോള്‍ഫ്സ്ബര്‍ഗ് പോരാട്ടം
2023-ലെ ഷെഡ്യൂൾ വൃത്തിയോടെ പൂര്‍ത്തിയാക്കനുള്ള ലക്ഷ്യത്തില്‍ ആണ് ബയേണ്‍ മ്യൂണിക്ക്.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒരു മണിക്ക് വോള്‍ക്സ്വാഗന്‍ അരീനയില്‍ വെച്ച് വോള്‍ഫ്സ്ബര്‍ഗിനെ ആണ് ബായേന്‍ മ്യൂണിക്ക് നേരിടാന്‍ പോകുന്നത്.ഒന്നാം സ്ഥാനത്തുള്ള ബേയര്‍ ലേവര്‍കൂസനെതിരെയുള്ള പോയിന്‍റ് വിത്യാസം എങ്ങനെയും ചുരുക്കുക എന്നതാണു തോമസ് ടൂഷലിന്റെയും സംഘത്തിന്‍റെയും പദ്ധതി.
നിലവില്‍ രണ്ടാം സ്ഥാനത്താണ് ബയേണ്‍ മ്യൂണിക്ക്.മുന്‍ സീസണുകളില്‍ ഒന്നും തങ്ങള്‍ക്ക് ലഭിക്കാത്ത കോമ്പറ്റീഷന്‍ ഇപ്പോള്‍ ലീഗില്‍ ഉണ്ട് എന്നു തുടക്കത്തില്‍ തന്നെ ബയേണ്‍ മ്യൂണിക്ക് മനസില്ലാക്കിയിരിക്കുന്നു.ഒന്നാം സ്ഥാനത്തുള്ള ലേവര്‍കുസന്‍ നാല് പോയിന്റിന് ഇവരെക്കാള്‍ മുകളില്‍ ആണ്.ഒരു ഫംഗ്ഷനിങ് ടീമിനെ ഇത്രയും കാലം ആയിട്ടും കെട്ടിപ്പടുക്കാന്‍ മാനേജര്‍ എന്ന നിലയില്‍ തോമസ് ടൂഷലിന് കഴിഞ്ഞിട്ടില്ല എങ്കിലും മികച്ച ഫോമില്‍ ഉള്ള ഹാരി കെയിന്‍ ബയെണിനെ മുന്നോട്ട് കൊണ്ട് പോകുന്നു.കഴിഞ്ഞ മല്‍സരത്തിലും അദ്ദേഹം ഇരട്ട ഗോള്‍ നേടിയിരുന്നു.