കോപ്പ അമേരിക്കയില്‍ നെയ്മര്‍ കളിക്കില്ല ; ഹൃദയം തകര്‍ന്നു ബ്രസീലിയന്‍ ആരാധകര്‍
2024-ൽ അമേരിക്കയിൽ നടക്കുന്ന കോപ്പ അമേരിക്കയില്‍ നെയ്മര്‍ കളിക്കില്ല.ബ്രസീലിയൻ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ ഇന്നലെ രാത്രിയാണ് ഹൃദയഭേദകമായ വാര്‍ത്ത പുറത്തു വിട്ടത്. ബ്രസീൽ ഫോർവേഡ് നെയ്‌മറിന് ഒക്ടോബറിൽ കാൽമുട്ടില്‍ ഗുരുതര പരിക്ക് നേരിട്ടിരുന്നു.ഒക്ടോബർ 17 ന് നടന്ന ലോകകപ്പ് യോഗ്യതയില്‍ ഉറുഗ്വേക്ക് എതിരായ മല്‍സരത്തില്‍ ആണ് താരത്തിനു പരിക്ക് സംഭവിച്ചത്.
മല്‍സരം നടന്നു രണ്ടാഴ്ചയ്ക്ക് ശേഷം തന്നെ അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയന്‍ ആയിരുന്നു. കോപ്പ അമേരിക്ക ജൂൺ 20 ന് ആരംഭിച്ച് ജൂലൈ 14 ന് വരെ തുടരും.യൂറോപ്പിലെ 2024 സീസണിന്റെ തുടക്കത്തിൽ, അതായത് ഓഗസ്റ്റിൽ അദ്ദേഹം തിരിച്ചെത്തും എന്നാണത്രേ ഡോക്ടറുടെ പ്രതീക്ഷ.ഈ അവസ്ഥയില്‍ നേയ്മര്‍ക്ക് നല്‍കേണ്ടത് സമയവും പിന്തുണയും ആണ് എന്ന് റോഡ്രിഗോ ലാസ്മർ പറഞ്ഞു.താരത്തിന്‍റെ കേസില്‍ അതീവ ക്ഷമ ഇല്ലാതെ ഏത് തരത്തിലും പുരോഗമനം ലഭിക്കാന്‍ പോകുന്നില്ല എന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. നേയ്മറുടെ അഭാവത്തില്‍ ബ്രസീലിയന്‍ വിങ്ങര്‍ ആയി സ്വയം സ്ഥാപ്പിക്കാനുള്ള മികച്ച ഒരു അവസരം ആണ് വിനീഷ്യസ് ജൂണിയറിന് ലഭിച്ചിരിക്കുന്നത്.