റഫറി – വാര്‍ ചര്‍ച്ചകള്‍ പരസ്യമാക്കുമെന്ന് പ്രഖ്യാപ്പിച്ച് ലാലിഗ
ലാലിഗയും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനും [RFEF] തമ്മിലുള്ള പുതിയ ഉടമ്പടി പ്രകാരം സ്പെയിനിലെ റഫറിമാരും വീഡിയോ അസിസ്റ്റന്റ് റഫറിമാരും [VAR] തമ്മിലുള്ള സംഭാഷണങ്ങൾ ഇനി ആരാധകര്‍ക്കും ലഭ്യമാകും.ഇരുവരും ചൊവ്വാഴ്ച സംയുക്ത പ്രസ്താവനയിൽ അറിയിച്ചത് പ്രകാരം ആണിത്.പിച്ച്‌സൈഡ് മോണിറ്റർ ഉപയോഗിച്ച് പിച്ചില്‍ നടന്ന ഒരു സംഭവം അവലോകനം ചെയ്യുമ്പോൾ ഉദ്യോഗസ്ഥർക്കിടയിൽ നടക്കുന്ന ചർച്ചകൾ ഓരോ ദിവസവും അവസാനിച്ചതിന് ശേഷം പ്രക്ഷേപകർക്ക് ലഭ്യമാക്കും.
അടുത്ത മാസം സൗദി അറേബ്യയിൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന സ്പാനിഷ് സൂപ്പർകോപ്പയിൽ പുതിയ പദ്ധതിക്ക് അരങ്ങേറ്റം നല്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്.ഈ ടൂര്‍ണമെന്റില്‍ ജനുവരി 10 ന് റയൽ മാഡ്രിഡ് അത്‌ലറ്റിക്കോ മാഡ്രിഡിനെയും ജനുവരി 11 ന് ബാഴ്‌സലോണ ഒസാസുനയെയും നേരിടും.ജനുവരി 14ന് ആണ് ഫൈനല്‍.കഴിഞ്ഞ സീസണില്‍ എല്‍ ക്ലാസിക്കോ ആയിരുന്നു സൂപ്പര്‍ കോപ്പ ഫൈനലില്‍ നടന്നത്.ബാഴ്സലോണ അതില്‍ റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ മൂന്നു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.