സൂപ്പർകോപ്പ സെമിഫൈനലില്‍ വിനീഷ്യസ് തിരിച്ചെത്തും
പരിക്കിൽ നിന്ന് കരകയറുന്ന വിനീഷ്യസ് ജൂനിയർ വിചാരിച്ചതിനെക്കാള്‍ ആരോഗ്യം വീണ്ടെടുക്കുന്നതായി റിപ്പോര്‍ട്ട്.അടുത്ത മാസത്തെ സ്പാനിഷ് സൂപ്പർകോപ്പയിൽ കളിക്കാൻ സ്റ്റാർ ഫോർവേഡ് ലഭ്യമാകുമെന്ന് റയൽ മാഡ്രിഡ് വിശ്വസിക്കുന്നു.നവംബർ 17 ന് കൊളംബിയയോട് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിനീഷ്യസിന് പരിക്ക് സംഭവിച്ചത്.താരത്തിന്‍റെ തുടയില്‍ ആണ് പ്രശ്നം.
താരത്തിനെ ഇന്ന് റയല്‍ മാഡ്രിഡ് മെഡിക്കല്‍ സ്റ്റാഫ് കണ്ടതായും അപ്പോയിന്‍റ്മെന്‍റ് വളരെ മികച്ച രീതിയില്‍ അവസാനിച്ചു എന്നും സ്പാനിഷ് മാധ്യമങ്ങള്‍ വെളിപ്പെടുത്തി.താരം ഫെബ്രുവരി വരെ കളിക്കില്ലെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം , ജനുവരി 10 ന് അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള റയലിന്റെ സൂപ്പർകോപ്പ സെമിഫൈനലിൽ താരം കളിക്കും എന്നത് ഏകദേശം ഉറപ്പായി കഴിഞ്ഞിരിക്കുന്നു.അത്ലറ്റിക്കൊക്കെതിരായ മല്‍സരത്തില്‍ പങ്കെടുപ്പിക്കുന്നതിന് വേണ്ടി ക്രിസ്മസ് ഇടവേളയിൽ എല്ലാ ദിവസവും വിനീഷ്യസിന് പരിശീലനം നൽകാനാണ് ക്ലബ്ബിന്റെ പദ്ധതി.