ബുണ്ടസ്ലിഗയില്‍ വിജയവഴിയിലേക്ക് മടങ്ങി വരാന്‍ ബോറൂസിയ
ബുണ്ടസ്ലിഗയില്‍ ബോറൂസിയ ഡോര്‍ട്ടുമുണ്ട് ഇന്ന് മെയിൻസ് 05-നെതിരെ മാറ്റുരയ്ക്കും.ഈ മാസം പകുതി വരെ ആയിട്ടും ഒരു ജയം പോലും നേടാന്‍ ഇതുവരെ മഞ്ഞപ്പടക്ക് കഴിഞ്ഞിട്ടില്ല.കലണ്ടർ വർഷത്തിലെ അവസാന മത്സരം എങ്കിലും ജയം നേടാനുള്ള ലക്ഷ്യത്തില്‍ ആണ് ബോറൂസിയ.ഇന്ത്യന്‍ സമയം രാത്രി ഒരു മണിക്ക് ആണ് മല്‍സരം.

തങ്ങളുടെ ഹോം സ്റ്റേഡിയത്തില്‍ ആണ് കിക്കോഫ് എന്നത് ഡോര്‍ട്ടുമുണ്ടിന് നേരിയ ആശ്വാസം നല്കുന്നു.ലീഗ് പട്ടികയില്‍ പതിനേഴാം സ്ഥാനത്തുള്ള മെയിന്‍സ് – 05 ഈ സീസണില്‍ ആകപ്പാടെ ഒരു ജയം മാത്രമേ നേടിയിട്ടുള്ളൂ.റിലഗേഷന്‍ സോണില്‍ ഉള്ള അവര്‍ക്ക് നിലവിലെ മോശം ഫോമില്‍ നിന്നു ഒരു രക്ഷ വേണ്ടത് നിര്‍ബന്ധം ആണ്.മാറിവശത്ത് ബോറൂസിയ സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുകയാണ്.അഞ്ചാം സ്ഥാനത്തുള്ള അവര്‍ക്ക് മുന്‍ സീസണുകളില്‍ ബുണ്ടസ്ലിഗയില്‍ ഉള്ള മേല്‍ക്കൈ നഷ്ട്ടപ്പെടുന്ന കാഴ്ച്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്.അടുത്ത ജനുവരി മുതല്‍ സീസണിന്‍റെ രണ്ടാം പകുതിയില്‍ കൂടുതല്‍ ഊര്‍ജത്തോടെ പോരാടാനുള്ള ലക്ഷ്യത്തില്‍ ആണ് എഡിൻ ടെർസിക്കും ബോറൂസിയായും.