EPL 2022 European Football Foot Ball International Football Top News transfer news

ലൂക്കാസ് ബെർഗ്‌വാൾ- ബാഴ്സലോണ സ്കൌട്ട് ചെയ്യുന്ന മറ്റൊരു യുവ താരം

December 19, 2023

ലൂക്കാസ് ബെർഗ്‌വാൾ- ബാഴ്സലോണ സ്കൌട്ട് ചെയ്യുന്ന മറ്റൊരു യുവ താരം

യുവതാരം ലൂക്കാസ് ബെർഗ്‌വാൾ എന്ന താരത്തിനെ സ്കൌട്ട് ചെയ്യുന്നതിന് വേണ്ടി ബാഴ്‌സലോണ നീക്കം നടത്തുന്നു എന്നു റിപ്പോര്‍ട്ട്.പതിനേഴ് വയസ്സുള്ള സ്വീഡിഷ് താരം ഡിജുർഗാർഡൻസിനു വേണ്ടിയാണ് കളിക്കുന്നത്.സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ ആണ് പ്ലേയിങ് പ്രൊഫൈല്‍.ബ്രോമ്മപോജ്കർണയ്ക്ക് വേണ്ടി 12 മത്സരങ്ങൾ കളിച്ചതിന് ശേഷം, കഴിഞ്ഞ വർഷം ഡിസംബറിൽ ബെർഗ്വാൾ സ്വീഡിഷ് ടീമായ ഡ്ജുർഗാർഡൻസിൽ ചേർന്നു.

Barcelona coach Xavi before the match on October 4, 2023

 

ക്ലബ്ബുമായുള്ള തന്റെ ആദ്യ സീസണിൽ, തന്നെ യുവ താരം 28 മല്‍സരങ്ങളില്‍ ആദ്യ ഇലവന്‍ അങ്കമായി.മിഡ്ഫീൽഡറിനെക്കുറിച്ച് ബാഴ്‌സലോണയുമായി പ്രാഥമിക ചർച്ചകൾ നടത്തിയതായി ഡിജുഗാർഡൻസ് സ്‌പോർടിംഗ് ഡയറക്ടർ ബോ ആൻഡേഴ്‌സൺ വെളിപ്പെടുത്തി.നിലവില്‍ ലീഡ് ഉള്ളത് ബാഴ്സക്ക് ആണ് എങ്കിലും ബെർഗ്വാളിന്റെ ഒപ്പിനായി യൂറോപ്പിലുടനീളം ക്ലബ്ബുകളിൽ നിന്ന് അവർക്ക് മത്സരം നേരിടേണ്ടിവരും.ഫുട്ബോൾ ട്രാൻസ്ഫറുകൾ പ്രകാരം, മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇന്റർ മിലാൻ, അറ്റലാന്റ, ആർബി ലീപ്സിഗ്, റെന്നസ് എന്നിവരെല്ലാം താരത്തിനുമേല്‍  താൽപ്പര്യം പ്രകടിപ്പിക്കുന്നതായി വിശ്വസിക്കപ്പെടുന്നു.

Leave a comment