ഡേവിഡ് അലബക്കും എസിഎല്‍ പരുക്ക്
റയൽ മാഡ്രിഡിന്റെ ദീർഘകാല പരിക്കുകളുടെ പട്ടികയിൽ ഡേവിഡ് അലബയും ചേരുന്നു.ഇന്നലെ നടന്ന മല്‍സരത്തില്‍ ആണ് താരത്തിനു പരിക്ക് പറ്റിയത്.തിബോട്ട് കോർട്ടോയിസിനും എഡെർ മിലിറ്റോയ്‌ക്കുമൊപ്പം അലാബക്ക് വന്നിരിക്കുന്നതും ക്രൂസിയേറ്റ് ലിഗമെന്റ് ഇന്‍ജുറി ആണ്.ജനുവരിയിൽ ക്ലബിന് വേണ്ടി പകരക്കാരനെ തിരയാന്‍ മാനേജര്‍ അന്‍സാലോട്ടി തുടങ്ങി കഴിഞ്ഞു എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഞായറാഴ്ച വില്ലാറിയലിനെതിരെ മാഡ്രിഡ് 4-1 നു ജയിച്ച മല്‍സരത്തില്‍ 35-ാം മിനിറ്റിൽ സെന്റർ ബാക്ക് അലബ നടത്തിയ ചലഞ്ച് ആണ് പരിക്കിന് വഴി വെച്ചത്.അദ്ദേഹത്തിന്റെ ഇടതു കാൽമുട്ട് വളഞ്ഞതായി കാണപ്പെട്ടു.ഫെർലാൻഡ് മെൻഡിയും ഹാഫ് ടൈമിൽ പേശി അസ്വാസ്ഥ്യത്തം മൂലം പിച്ചില്‍ നിന്നു കയറി.ഡാനി കാർവാജൽ, എഡ്വേർഡോ കാമവിംഗ, അർദ ഗുലർ, വിനീഷ്യസ് ജൂനിയർ എന്നിവരെല്ലാം നിലവിൽ മിലിറ്റോയ്‌ക്കും കോർട്ടോയ്‌സിനും ഒപ്പം സൈഡ്‌ലൈനിലാണ്. വ്യാഴാഴ്ച കാർവഹലിന് അലാവസിനെതിരെ കളിയ്ക്കാന്‍ കഴിയുമെന്ന വാര്‍ത്ത റയലിന് ആശ്വാസം പകരുന്നു.