ചാമ്പ്യൻസ് ലീഗ് ; റൌണ്ട് ഓഫ് 16 നു അങ്കക്കളം ഒരുങ്ങി
ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ൽ ടൈറ്റില്‍ ഹോൾഡർമാരായ മാഞ്ചസ്റ്റർ സിറ്റി എഫ്‌സി കോപ്പൻഹേഗനെയും 14 തവണ ജേതാക്കളായ റയൽ മാഡ്രിഡ് ആർബി ലെപ്‌സിഗിനെയും നേരിടും.മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ അവിസ്മരണീയമായ വിജയം നേടിയ കോപ്പൻഹേഗൻ, ഇത്തവണ റാങ്കുകള്‍ വെച്ച് നോക്കുമ്പോള്‍ ഏറ്റവും കുഞ്ഞന്‍ ടീം.ഇന്‍റര്‍ മിലാന്‍ – അത്ലറ്റിക്കോ മാഡ്രിഡ് ആയിരിയ്ക്കും റൌണ്ട് ഓഫ് 16 ലെ ഏറ്റവും വാശി ഏറിയ പോരാട്ടം.
അന്തരിച്ച അർജന്റീന ഇതിഹാസം ഡീഗോ മറഡോണയുടെ രണ്ട് മുൻ ക്ലബ്ബുകൾ എന്ന നിലയിൽ ശ്രദ്ധേയമായ മല്‍സരത്തില്‍ നാപൊളി ബാഴ്സയെ നേരിടും.2016-17 ന് ശേഷം ആദ്യമായി 16-ാം റൗണ്ടിൽ എത്തിയ ആഴ്സണല്‍ എഫ്‌സി പോർട്ടോയെ നേരിടുന്നു, ബയേൺ മ്യൂണിച്ച് ലാസിയോയുമായി ഏറ്റുമുട്ടും.ബൊറൂസിയ ഡോർട്ട്മുണ്ടിന് പിന്നിൽ ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനക്കാരായി ഇടം നേടിയ പാരിസ് സെന്റ് ജെർമെയ്ൻ സ്പാനിഷ് ടീമായ റയൽ സോസിഡാഡിനെതീരെ മാറ്റുരയ്ക്കും.പിഎസ്വി ആണ് ബോറൂസിയന്‍ ടീമിന്‍റെ എതിരാളി.