എഡ്ഗർ ഡേവിഡ്‌സിന്റെ ചരിത്രം അവര്‍ത്തിക്കാന്‍ ബാഴ്സലോണ
2004-ൽ എഡ്ഗർ ഡേവിഡ്‌സിനെ ക്ലബ്ബിലേക്ക് കൊണ്ടുവന്നതിന് സമാനമായ കരാറിൽ ജനുവരിയിൽ ഒരു മിഡ്‌ഫീൽഡറെ ക്ലബ്ബ് ലക്ഷ്യമിടുന്നതായി ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട പറഞ്ഞു.എഡ്ഗാര്‍ ഡേവിസ് ബാഴ്സക്ക് വേണ്ടി വെറും ആറ് മാസം മാത്രമേ കളിച്ചിട്ടുള്ളൂ എങ്കിലും അദ്ദേഹം ബാഴ്സ ആരാധകരുടെ കണ്ണില്‍ ഒരു ഇതിഹാസ താരം ആണ്. അതിനു വ്യക്തമായ കാരണവും ഉണ്ട്.
2003-04 കാമ്പെയ്‌നിന്റെ മധ്യത്തിൽ ഡേവിഡ്‌സ് ലോണിൽ ബാഴ്‌സയിൽ ചേർന്നു, അവർ പട്ടികയിൽ അപ്പോള്‍ ഏഴാം സ്ഥാനത്താണ്,അദ്ദേഹം സീസണ്‍ നിര്‍ത്തി പോകുമ്പോള്‍ രണ്ടാം സ്ഥാനത്ത് ആയിരുന്നു കറ്റാലന്‍ ക്ലബ്.ഗാവിയുടെ അഭാവം നല്ല രീതിയില്‍ ബാഴ്സയെ അലട്ടുന്നുണ്ട്.അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ ഉള്ള താരത്തിനെ ആയിരിയ്ക്കും ബാഴ്സ സൈന്‍ ചെയ്യാന്‍ പോകുന്നത് എന്നു വ്യക്തം.അടുത്ത മാസം അത്‌ലറ്റിക്കോ പരാനൻസ് സ്‌ട്രൈക്കർ വിറ്റോർ റോക്കിനെയും ബാഴ്‌സ ടീമിലെത്തിക്കും. കഴിഞ്ഞ വേനൽക്കാല വിന്‍റോയില്‍ തന്നെ താരത്തിനെ സൈന്‍ ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.