പ്രീമിയര്‍ ലീഗില്‍ തങ്ങള്‍ക്ക് നഷ്ട്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാന്‍ ആഴ്സണല്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് ആഴ്സണല്‍ ബ്രൈട്ടന്‍ ആല്‍ബിയോണിനെ നേരിടും.ഒന്നാം സ്ഥാനത്തേക്ക് കയറാന്‍ ലഭിച്ച മികച്ച ഒരവസരം നഷ്ട്ടപ്പെടുത്തിയ നിരാശയില്‍ ആണ് ആഴ്സണല്‍.കഴിഞ്ഞ ലീഗ് മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ലക്കെതിരെ ഒരു ഗോളിന് ഏറ്റ പരാജയം മൈക്കല്‍ അര്‍ട്ടേട്ടയേ അത്രയെറെ ഞെട്ടിക്കുന്നത് ആയിരുന്നു.മല്‍സരശേഷം റഫറിമാര്‍ക്കെതിരെയോ,അല്ലെങ്കില്‍ മാച്ച് ഒഫീഷ്യല്‍സിനെ കുറ്റപ്പെടുത്താനോ അദ്ദേഹം വന്നില്ല.

തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം താരങ്ങള്‍ക്ക് മാത്രം ആണ് എന്ന് അദ്ദേഹം പറഞ്ഞു.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ തന്‍റെ താരങ്ങളില്‍ നിന്ന് മികച്ച പ്രകടനം മാനേജര്‍ അര്‍ട്ടേട്ട പ്രതീക്ഷിക്കുന്നു.ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആഴ്സണലിന്റെ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഇന്ന് ജയിക്കുകയാണ് എങ്കില്‍, അത് പോലെ യുണൈറ്റഡ് – ലിവര്‍പൂള്‍ മല്‍സരം സമനിലയോ ലിവര്‍പൂള്‍ പരാജയപ്പെടുകയോ ചെയ്താല്‍ ആഴ്സണല്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തും.എന്നാല്‍ ബ്രൈട്ടനെ പോലൊരു ടീം എപ്പോള്‍ എങ്ങനെ കളിക്കും എന്നത് പ്രവചിക്കുക ബുദ്ധിമുട്ട് ആണ്.ഇതിന് മുന്നേ പല അവസരങ്ങളിലും മുന്‍ നിര ടീമുകളെ അപ്രതീക്ഷിതമായി മുട്ടുകുതിച്ച ചരിത്രം ഈ ടീമിനുണ്ട്.