ബ്രൂണോ ഗുയിമാരസ് മികവില്‍ ന്യൂ കാസിലിന് ജയം
പ്രീമിയര്‍ ലീഗില്‍ നിന്നും ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ഏറ്റ തിരിച്ചടികള്‍ക്ക് മറുപടി നല്കി കൊണ്ട് ഇന്നലെ നടന്ന മല്‍സരത്തില്‍ ന്യൂ കാസില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ഫുൾഹാമിനെ പരാജയപ്പെടുത്തി.22 ആം മിനുട്ടില്‍ തന്നെ സ്ട്രൈക്കര്‍ റൌള്‍ ജിമിനസ് റെഡ് കാര്‍ഡ് ലഭിച്ച് പോയത് ഫുള്‍ഹാമിന് വലിയ തിരിച്ചടി ആയി.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം, ബ്രൂണോ ഗ്വിമാരേസിന്റെ ഒരു മികച്ച സോളോ റണ്ണിനെ തുടർന്ന് ലെവിസ് മൈലി തനിക്ക് ലഭിച്ച അവസരം വലയില്‍ എത്തിച്ചു.അങ്ങനെ 57 ആം മിനുട്ടില്‍ ന്യൂ കാസില്‍ ലീഡ് നേടി.ഏഴു മിനുറ്റിന് ഉള്ളില്‍ മിഗുവേല്‍ അൽമിറോണും സ്കോര്‍ ചെയ്തതോടെ ഫുള്‍ഹാം തങ്ങളുടെ പരാജയം ഉറപ്പിച്ചു.82 ആ മിനുട്ടില്‍ ഒരു മികച്ച ക്രോസ്സോടെ ബ്രൂണോ ഗ്വിമാരേസ് നല്കിയ അവസരം മുതല്‍ എടുത്ത് കൊണ്ട് വിങ്ങ് ബാക്ക് ആയ ഡാന്‍ ബേണ്‍ ന്യൂ കാസിലിന്‍റെ മൂന്നാം ഗോള്‍ നേടി.ജയത്തോടെ വിലപ്പെട്ട മൂന്നു പോയിന്‍റ് ലഭിച്ച ന്യൂ കാസില്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കയറി.