ഷെഫീൽഡ് യുണൈറ്റഡിനെ ചെൽസി 2-0ന് തോൽപ്പിച്ചു
തുടര്‍ച്ചയായ മൂന്നാം ലീഗ് തോല്‍വി എന്ന നാണകേടില്‍ നിന്നു ചെല്‍സി രക്ഷപ്പെട്ടിരിക്കുന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളിന് ആണവര്‍ പരാജയപ്പെടുത്തിയത്.കഴിഞ്ഞ മല്‍സരത്തില്‍ ജയം നേടി കൊണ്ട് റിലഗേഷന്‍ സോണില്‍ നിന്നു എങ്ങനെയും മറികടക്കാം എന്നു പ്രതീഷിച്ച ഷെഫീല്‍ഡ് യുണൈറ്റഡ് വീണ്ടും പരാജയത്തിന്‍റെ പാതയിലേക്ക് തെന്നി വീണിരിക്കുന്നു.

പുതുതായി തിരിച്ചെത്തിയ കോച്ച് ക്രിസ് വൈൽഡറിന് കീഴിൽ ഷെഫീൽഡ് യുണൈറ്റഡ് ആദ്യ പകുതിയിൽ ചെൽസിക്ക് തീരെ ഫ്രീഡം നല്‍കിയിരുന്നില്ല.ചെൽസി ഫോർവേഡുകളായ മൈഖൈലോ മുദ്രിക്കും ജാക്‌സണും എതിര്‍ ബോക്സിലേക്ക് ഇരച്ച് കയറി എങ്കിലും ഫോറസ്റ്റിന്‍റെ അച്ചടക്കമുള്ള പ്രതിരോധം ചെല്‍സിയെ നിരന്തരം നിരാശപ്പെടുത്തി.ഒടുവില്‍ 54 ആം മിനുട്ടില്‍ റഹീം സ്റ്റര്‍ലിങ് ഉണ്ടാക്കി എടുത്ത അവസരത്തില്‍ നിന്നും ഗോള്‍ നേടി കൊണ്ട് കോള്‍ പാമര്‍ ആണ് സ്കോര്‍ബോര്‍ഡില്‍ ആദ്യമായി ഇടം നേടിയത്.ആറ് മിനുറ്റിന് ഉള്ളില്‍ പാമര്‍ വെച്ച് നീട്ടിയ അവസരം മുതല്‍ എടുത്ത് കൊണ്ട് നിക്കോളാസ് ജാക്ക്സണ്‍ ചെല്‍സിയുടെ ലീഡ് ഇരട്ടിച്ചു.