വിജയവഴിയിലേക്ക് മടങ്ങാന്‍ ചെല്‍സി
തുടര്‍ച്ചയായ മൂന്നാം ലീഗ് തോല്‍വി എന്ന നാണകേട് ഒഴിവാക്കാനുള്ള ലക്ഷ്യത്തില്‍ ചെല്‍സി തങ്ങളുടെ തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെക്ക് ഷെഫീല്‍ഡ് യുണൈറ്റഡിനെ പോരിന് വിളിക്കുന്നു.ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ് കിക്കോഫ്.ഇന്നതെ മല്‍സരത്തിലും പരാജയപ്പെട്ടാല്‍ ഒരുപക്ഷേ പൊച്ചെട്ടീനോയുടെ ചെല്‍സി ഭാവി തന്നെ തകരാറില്‍ ആവാന്‍ സാധ്യത ഉണ്ട്.

ചെല്‍സിയുടെ എതിരാളികള്‍ ആയ ഷെഫീല്‍ഡ് ലീഗ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍ ആണ്.അതിനാല്‍ വിജയവഴിയിലേക്ക് മടങ്ങി വരാന്‍ ചെല്‍സിക്ക് ലഭിച്ചിരിക്കുന്ന സുവര്‍ണാവസരം ആണിത്.ഓരോ മല്‍സരങ്ങള്‍ കഴിയുംതോറും ചെല്‍സിയുടെ പരിക്കിന്റെ വ്യാപ്തി കൂടി കൂടി വരുകയാണ്.ഗോൾകീപ്പർ റോബർട്ട് സാഞ്ചസ്, ലെഫ്റ്റ് ബാക്ക് മാർക്ക് കുക്കുറെല്ല,ക്യാപ്റ്റൻ റീസ് ജെയിംസ് എന്നിവർക്ക് കഴിഞ്ഞ മല്‍സരത്തിനിടെ പരിക്ക് ഏറ്റിരുന്നു.ഇവരുടെ മടങ്ങി വരവ് എപ്പോള്‍ ആകുമെന്ന് ഉറപ്പില്ല.എന്നാല്‍ ക്രിസ്റ്റഫർ എൻകുങ്കു , മാലോ ഗസ്റ്റോ എന്നിവർ പൂർണ്ണ പരിശീലനത്തിൽ തിരിച്ചെത്തി എന്ന വാര്‍ത്ത ചെല്‍സി ടീം കാമ്പിന് ഏറെ ആശ്വാസം പകരുന്നു.