സമനിലയോടെ ഒന്നാമതെത്താനുള്ള അവസരം യുവന്റസിന് നഷ്ടമായി
ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി കൊണ്ട് ഇന്‍റര്‍ മിലാന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ ഉള്ള യുവന്‍ട്ടസിന്റെ പ്ലാനുകള്‍ക്ക് തിരിച്ചടി.ജെനോവയെ അവരുടെ നാട്ടില്‍ ചെന്നു തോല്‍പ്പിക്കുക എന്നത് തീര്‍ത്തും ശ്രമകരമായ ദൌത്യം ആണ്.ആ കുരുക്കില്‍ യുവണ്‍റ്റസും വീണു.ഇരു ടീമുകളും തമ്മില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ നിശ്ചിത 90 മിനുട്ടില്‍ ഓരോ ഗോള്‍ വീതം നേടി.
ഗോൾകീപ്പർ ജോസെപ് മാർട്ടിനെസ് കിയേസയ്ക്ക് മേല്‍ കമിറ്റ് ചെയ്ത ഫൌള്‍ മൂലം 28 ആം മിനുട്ടില്‍ യുവന്‍റസിന് പെനാല്‍ട്ടിയിലൂടെ ലീഡ് എടുക്കാന്‍ അവസരം ലഭിച്ചു.കിക്ക് എടുത്ത കിയേസ്ക്ക് പിഴച്ചില്ല.രണ്ടാം പകുതിയിൽ മൂന്ന് മിനിറ്റിനുള്ളിൽ ജെനോവ സമനില പിടിച്ചു, മികച്ച പാസിംഗ് ബിൽഡ്-അപ്പിലൂടെ മുന്നേറിയ അവര്‍ ഗുഡ്മണ്ട്‌സണിലൂടെ ഗോള്‍ കണ്ടെത്തി.ഒരു പോയിന്‍റ് നേടിയ അവര്‍ ലീഗ് പട്ടികയില്‍ പതിനാലാം സ്ഥാനത്ത് തുടരുന്നു.നിലവില്‍ സീരി എ ടോപ്പര്‍മാര്‍ ഇന്‍റര്‍ മിലാന്‍ ആണ്.യുവന്‍റസിന് മേല്‍ ഒരു പോയിന്‍റ് ലീഡാണ് അവര്‍ക്ക് ഇപ്പോള്‍ ഉള്ളത്.