നിരവധി താരങ്ങളുടെ സെയില്‍സ് നടത്താന്‍ ഒരുങ്ങി ചെല്‍സി
ട്രെവോ ചലോബ, ഇയാൻ മാറ്റ്‌സെൻ, നോനി മഡ്യൂകെ എന്നിവരുൾപ്പെടെ നിരവധി കളിക്കാരെ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ പറഞ്ഞു വിടാന്‍ ഉള്ള തീരുമാനത്തില്‍ ആണത്രേ ചെല്‍സി.പുതിയ സൈനിങ് നടത്താന്‍ നിലവില്‍ ചെല്‍സിക്ക് കഴിയില്ല.അത്രക്ക് പരിതാപകാരം ആണ് അവരുടെ ബാലന്‍സ് ബുക്ക്.എവർട്ടണിൽ ഞായറാഴ്ച ഏറ്റ തോല്‍വിക്ക് ശേഷം മാനേജര്‍ പൊചെട്ടീനോ മുന്നേറ്റ നിരയില്‍ ഒരു മികച്ച ഫോര്‍വേഡിന്‍റെ അഭാവം കാണുന്നുണ്ട് എന്നു വെളിപ്പെടുത്തിയിരുന്നു.
നാപോളിയുടെ വിക്ടർ ഒസിംഹെൻ, ബ്രെന്റ്ഫോർഡിന്റെ ഇവാൻ ടോണി എന്നിവർ അവരുടെ മുൻഗണനാ ഓപ്‌ഷനുകളില്‍ ഉണ്ട്.ഫെയ്‌നൂർഡിന്റെ സാന്റിയാഗോ ഗിമെനെസും പരിഗണന ലിസ്റ്റില്‍ ഉണ്ട്.യുവേഫയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ക്ലബ്ബിന് പരിമിതമായ ഫണ്ടുകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ.കൂടാതെ പ്രീമിയര്‍ ലീഗിലെ മറ്റ് ക്ലബുകള്‍ കരാര്‍ കാലാവധി അഞ്ചു വര്‍ഷത്തിന് ഉള്ളില്‍ മാത്രമേ പാടുകയുള്ളൂ എന്ന ഓപ്ഷന്‍ സ്വീകരിച്ചതോടെ ഇനിയുള്ള ട്രാന്‍സ്ഫറുകള്‍ ചെല്‍സിക്ക് വളരെ ഏറെ ശ്രദ്ധയോടെ മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂ.