ബാഴ്സയെ ഞെട്ടിച്ച് ആന്റ്‌വെർപ്പ്
ബാഴ്സയുടെ ശനി ദിശ തീരുന്നില്ല.ഇന്നലെ അവര്‍ പരാജയപ്പെട്ടത് ഈ സീസണില്‍ ഇതുവരെ ചാമ്പ്യന്‍സ് ലീഗില്‍ ഒരു പോയിന്‍റ് പോലും നേടാന്‍ ആവാത്ത ആന്റ്‌വെർപ്പിനെതിരെ ആണ്.കഴിഞ്ഞ മല്‍സരത്തില്‍ ജിറോണക്കെതിരെ പരാജയപ്പെട്ടത് മൂലം സാവിക്ക് മേല്‍ അതീവ സമ്മര്‍ദം ഉണ്ടായിരുന്നു.ടീമിലെ പ്രമുഖ താരങ്ങള്‍ക്ക് എല്ലാം അദ്ദേഹം ഇന്നലെ വിശ്രമം നല്കി.
ആർതർ വെർമീറൻ 90 സെക്കൻഡിനുശേഷം ആന്റ്‌വെർപ്പിനെ മുന്നിലെത്തിച്ചു,എന്നാൽ ഹാഫ്‌ടൈമിന് 10 മിനിറ്റ് മുമ്പ് ഫെറാൻ ടോറസിലൂടെ ബാഴ്‌സലോണ സമനില പിടിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തിൽ വിൻസെന്റ് ജാൻസൻ ആന്റ്‌വെർപ്പിനെ വീണ്ടും മുന്നിലെത്തിച്ചപ്പോള്‍ 17 കാരനായ മാർക്ക് ഗ്യൂ സമനില ഗോളിലൂടെ വീണ്ടും ബാഴ്സ സമനില കുരുക്ക് ഇട്ടു.എന്നാല്‍ എല്ലാം തീര്‍ന്നു എന്ന മട്ടില്‍ കളിച്ച ബാഴ്സ താരങ്ങള്‍ക്ക് തിരിച്ചടിയായി കൊണ്ട് കിക്ക്-ഓഫിൽ നിന്ന് നേരെ ആന്റ്‌വെർപ്പ് ബാഴ്സ ബോക്സിലേക്ക് കുതിച്ചു.പകരക്കാരനായ ജോർജ്ജ് ഇലെനിഖേനയിലൂടെ ഗോള്‍ നേടിയ അവര്‍ ചാമ്പ്യന്‍സ് ലീഗില്‍ മറക്കാനാവാത്ത വിജയം സ്വന്തമാക്കി.രണ്ടു മല്‍സരത്തില്‍ തോറ്റു എങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആയി തന്നെ ആണ് ബാഴ്സ റൌണ്ട് ഓഫ് 16 ല്‍ കടന്നിരിക്കുന്നത്.