ആഴ്സണല്‍ – പിഎസ്വി മല്‍സരം സമനിലയില്‍
ഗ്രൂപ്പ് ബി യിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ ആയ പിഎസ്വി,ആഴ്സണല്‍ മല്‍സരം ഇന്നലെ സമനിലയില്‍ പിരിഞ്ഞു.നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.ഒന്നാം സ്ഥാനത്തുള്ള ആഴ്സണല്‍ ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആയ റൌണ്ട് ഓഫ് 16 യോഗ്യത ഉറപ്പാക്കിയപ്പോള്‍ ഒന്‍പത് പോയിന്‍റുള്ള പിഎസ്വി രണ്ടാം സ്ഥാനം നേടി കൊണ്ടാണ് അടുത്ത റൌണ്ടിലേക്ക് കടന്നത്.
മാനേജര്‍ അര്‍ട്ടേട്ട ഇന്നലെ റിസര്‍വ് താരങ്ങള്‍ക്ക് ആയിരുന്നു അവസരം നല്കിയത്.തുടക്കം മുതല്‍ക്ക് തന്നെ ആക്രമിച്ച് കളിച്ച ആഴ്സണല്‍ 42 ആം മിനുട്ടില്‍ എഡ്ഡി എൻകെറ്റിയയിലൂടെ ലീഡ് നേടി.എൻകെറ്റിയയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ ആണിത്.പിഎസ്വിയും തീരെ മോശം ആക്കിയില്ല.രണ്ടാം പകുതിയില്‍ തിരിച്ചടിച്ച അവര്‍ 50 ആം മിനുറ്റില്‍ യോര്‍ബെ വേര്‍ട്ടേണ്‍സെനിലൂടെ സമനില ഗോള്‍ കണ്ടെത്തി.