പൗലോ ഡിബാലക്ക് പരിക്ക് ; മൂന്നാഴ്ച്ച അദ്ദേഹം പുറത്തിരിക്കും
റോമ സ്റ്റാർ അറ്റാക്കർ പൗലോ ഡിബാലയ്ക്ക് വീണ്ടും പരിക്ക്.റോമ-ഫിയോറന്റീനയുടെ മല്‍സരം തുടങ്ങിയപ്പോള്‍ തന്നെ താരത്തിനു പരിക്കേറ്റിരുന്നു.അപ്പോള്‍ തന്നെ അദ്ദേഹത്തിനെ മാനേജര്‍ മോറീഞ്ഞോ പിന്‍വലിച്ചിരുന്നു.ഇന്നും തുടർച്ചയായി നടത്തിയ പരിശോധനകൾക്ക് ശേഷം ഇടതു തുടയ്‌ക്കേറ്റ പരിക്ക് കാരണം ഡിബാല ഏകദേശം 3 ആഴ്‌ചയോളം പുറത്തിരിക്കുമെന്ന നിഗമനത്തിലാണ് റോമ.
ഇതിനർത്ഥം ബൊലോഗ്ന, നാപ്പോളി, യുവന്റസ് എന്നിവരുമായി റോമയുടെ ഏറ്റവും പ്രധാനപ്പെട്ട ഗെയിമുകളിൽ കളിയ്ക്കാന്‍ അര്‍ജന്‍ട്ടയിന്‍ ഫോര്‍വേഡിന് കഴിയില്ല.റോമയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഡിബാലയായിരുന്നു കഴിഞ്ഞ മാസം സീരി എ യിലെ മികച്ച താരമായി മാറിയത്.അദ്ദേഹത്തിന്റെ അഭാവം അതും ഈ സമയത്ത് മൊറീഞ്ഞോക്ക് വളരെ വലിയ തിരിച്ചടിയാണ്.