ചില്ലിനി ഫൂട്ബോളില്‍ നിന്നു വിരമിച്ചു
മുൻ യുവന്റസ്, ഇറ്റലി ഡിഫൻഡർ ജോർജിയോ ചില്ലിനി ചൊവ്വാഴ്ച പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു.2000-ൽ ആണ് താരം തന്‍റെ കരിയര്‍ ആരംഭിച്ചത്.ശനിയാഴ്ച നടന്ന എം.എല്‍.എസ് കപ്പ് ഫൈനലിലാണ് ചില്ലിനി അവസാനമായി പന്ത് തട്ടിയത്.39 കാരനായ ചില്ലിനി 2000 ൽ ലിവോർണോയ്‌ക്കൊപ്പം തന്റെ കരിയർ ആരംഭിച്ചു, എന്നാൽ 2005 മുതൽ 2022 വരെ 561 മത്സരങ്ങൾ കളിച്ച യുവന്റസിനൊപ്പം ആണ് താരം ലോകോത്തര പ്രതിരോധ താരം എന്ന പേരെടുത്തത്.

താരം ടീമില്‍ എത്തിയ ആദ്യ മുഴുവൻ സീസണിൽ യുവന്റസ് ലീഗ് ജേതാക്കളായി എന്നാൽ കാൽസിയോപോളി അഴിമതിയുടെ ഫലമായി ആ കിരീടം പിന്നീട് റദ്ദാക്കുകയും അത് പിന്നീട് ഇന്റർ മിലാനു നല്കുകയും ചെയ്തു.തുടക്കത്തിൽ ഇടത് വിങ്ങ് ബാക്ക് റോളില്‍ കളിച്ച അദ്ദേഹം പിന്നീട് സെന്റർ ബാക്കിലേക്ക് മാറി,യുവന്റസിനൊപ്പം തുടർച്ചയായി ഒമ്പത് സീരി എ കിരീടങ്ങളും അഞ്ച് കോപ്പ ഇറ്റാലിയ ട്രോഫികളും അദ്ദേഹം നേടി. 2015ലും 2017ലും യുവന്റസുമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അദ്ദേഹം കളിച്ചു എങ്കിലും ട്രോഫി നേടാന്‍ കഴിഞ്ഞില്ല.ഇറ്റലിക്ക് വേണ്ടി 117 മത്സരങ്ങൾ കളിച്ച ചില്ലിനി ക്യാപ്റ്റന്‍ ആയി നാഷണല്‍ ടീമിനെ യൂറോ കിരീടം നേടാന്‍ സഹായിക്കുകയും ചെയ്തിരുന്നു.