ഇനി മുതല്‍ പ്രീമിയര്‍ ലീഗില്‍ അഞ്ച് വർഷത്തെ കരാറില്‍ മാത്രമേ താരങ്ങളെ സൈന്‍ ചെയ്യാന്‍ ആകൂ
പുതിയ കളിക്കാരുടെ കരാറുകളുടെ ദൈർഘ്യം പരമാവധി അഞ്ച് വർഷമായി പരിമിതപ്പെടുത്താൻ പ്രീമിയർ ലീഗ് ഓഹരി ഉടമകൾ വോട്ട് ചെയ്തു.ക്ലബുകൾ കളിക്കാർക്ക് ദീർഘകാല ഡീലുകൾ വാഗ്ദാനം ചെയ്യുകയും- നിലവിലെ സാമ്പത്തിക നിയമം അവര്‍ ചൂഷണം ചെയ്യുന്നുമുണ്ട്.ദീര്‍ഗ കാലം കരാര്‍ ഉള്‍പ്പെടുത്തുകയാണ് എങ്കില്‍ ട്രാന്‍സ്ഫര്‍ തുക നീണ്ട വര്‍ഷങ്ങളിലേക്ക് നീട്ടാന്‍ ആകും.അത് വഴി ഫിനാൻഷ്യൽ ഫെയർ പ്ലേ ക്ലബിനെ ബാധിക്കുകയില്ല.
ഇതിപ്പോള്‍ പുതുതായി നിലവില്‍ ചെയ്തു കൊണ്ടിരിക്കുന്നത് ചെല്‍സിയാണ്.പല താരങ്ങളെയും അവര്‍ പ്രൈസ് ടാഗ് നോക്കാതെ സൈന്‍ ചെയ്യുന്നത് ഈ വിദ്യ ഉപയോഗിച്ചാണ്.ഇന്നു നടന്ന ഷെയർഹോൾഡർമാരുടെ മീറ്റിംഗിൽ ആണ് ക്ലബുകള്‍ ഇതിന് വേണ്ടി വോട്ട് ചെയ്തത്.ഇതിനകം ഒപ്പുവച്ചിട്ടുള്ള കളിക്കാരുടെ കരാറുകൾ മാറ്റുന്നതിന് ഈ നടപടി കൂട്ടുനില്‍ക്കില്ല എന്നും അവര്‍ അറിയിച്ചു. കുടിശ്ശികയുള്ള കടങ്ങൾ നിലനില്‍ക്കുമ്പോള്‍ പുതിയ കളിക്കാരെ രജിസ്റ്റർ ചെയ്യുന്നത് തടയാൻ പ്രീമിയർ ലീഗ് ബോർഡിന് അധികാരവും ലീഗിലെ 20 ക്ലബ്ബുകള്‍ നല്കിയിട്ടുണ്ട്.