ഗ്രൂപ്പ് ഡി ചാമ്പ്യന്‍ പട്ടത്തിന് വേണ്ടി പോരാടിക്കാന്‍ മിലാനും സോസിദാദും
ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്തിനായുള്ള നേർക്കുനേർ പോരാട്ടത്തിൽ, ചൊവ്വാഴ്ച വൈകുന്നേരം സാൻ സിറോയിൽ ഇന്റർ മിലാനും റയൽ സോസിഡാഡും ഏറ്റുമുട്ടും.ഇരു ടീമുകള്‍ക്കും പതിനൊന്നു പോയിന്റുകള്‍ ഉണ്ട് എങ്കിലും ഗോള്‍ വിത്യാസത്തിന്റെ പേരില്‍ മുന്നില്‍ ഉള്ളത് സോസിദാദ് ആണ്.സെപ്റ്റംബറിലെ റിവേഴ്‌സ് ഫിക്‌ചറിൽ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് ഇന്‍റര്‍ മിലാന്‍ ഹോം ഗ്രൌണ്ട് ആയ സാന്‍ സിറോയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ലീഗില്‍ ഈ അടുത്ത് ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച മിലാന്‍ ഇപ്പോള്‍ മികച്ച ഫോമില്‍ ആണ് കളിക്കുന്നത്.താരങ്ങള്‍ തമ്മില്‍ മികച്ച ഒത്തൊരുമയോടെ കളിക്കുമ്പോള്‍ മാനേജര്‍ ആയ ഇന്‍സാഗിയുടെ തന്ത്രങ്ങള്‍ക്ക് മൂര്‍ച്ച എറാന്‍ തുടങ്ങിയിരിക്കുന്നു.മറുവശത്ത് റയല്‍ സോസിദാദ് സ്ഥിരതയില്‍ കളിയ്ക്കാന്‍ പാടുപ്പെടുകയാണ്.ലാലിഗയില്‍ ആറാം സ്ഥാനത്തുള്ള സൊസിദാദ് എന്തു വില കൊടുത്തും ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആവുന്നതിന് വേണ്ടി പോരാടും.മിലാന്‍റെ പഴുത്തടച്ച പ്രതിരോധത്തിന് സോസിദാദ് മാനേജര്‍ ആയ ഇമാനോൾ അൽഗ്വാസിലിന് പരിഹാരം കണ്ടെത്തേണ്ടത് ഉണ്ട്.