ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പിലെ അവസാന പോരിന് തയ്യാര്‍ ആയി റയല്‍ മാഡ്രിഡ്
ചൊവ്വാഴ്ച രാത്രി ബുണ്ടസ്‌ലിഗ ടീമായ യൂണിയൻ ബെർലിനിനെ നേരിടാൻ ജർമ്മനിയിലേക്ക് പോകുമ്പോൾ റയൽ മാഡ്രിഡ് തുടര്‍ച്ചയായ ആറാം വിജയം ലക്ഷ്യമിടുന്നു.കഴിഞ്ഞ അഞ്ചു മല്‍സരത്തിലും ജയം നേടിയ അവര്‍ ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആയാണ് നോക്കൌട്ട് യോഗ്യത ഉറപ്പാക്കിയിരിക്കുന്നത്.അതേ സമയം അഞ്ചു മല്‍സരങ്ങളില്‍ നിന്നു ആകപ്പാടെ രണ്ടു പോയിന്‍റുള്ള ബെര്‍ലിന്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാര്‍ ആണ്.
ഇതിന് മുന്നേ ഇരു കൂട്ടരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് അവസാന മിനുട്ടില്‍ നേടിയ ഗോളില്‍ ആയിരുന്നു റയല്‍ മാഡ്രിഡ് വിജയം നേടിയത്.അത്രയും നേരം റയലിന്‍റെ നീക്കങ്ങള്‍ ചെറുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.ഒടുവില്‍ ജൂഡ് ബെലിങ്ഹാം ആണ് ബെര്‍ലിന്‍റെ സമനില പൂട്ട് തകര്‍ത്തത്.ഇന്നതെ മല്‍സരത്തില്‍ ജൂഡിന് വിശ്രമം നല്കാന്‍ ആണ് അന്‍സാലോട്ടി തീരുമാനിച്ചിരിക്കുന്നത് എന്നു റൂമറുകള്‍ കേള്‍ക്കുന്നുണ്ട്.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് കിക്കോഫ്.മുന്‍ മല്‍സരങ്ങളില്‍ അവസരം ലഭിക്കാതെ പോയ സെബയോസ് ഇന്ന് കളിക്കാനുള്ള സാധ്യത വളരെ വലുത് ആണ്.