മല്‍സരത്തിന് ശേഷം ടർക്കിഷ് ക്ലബ്ബ് പ്രസിഡന്റ് റഫറിയുടെ മുഖത്ത് മർദ്ദിച്ചു
റൈസസ്‌പോറിനെതിരായ സൂപ്പർ ലിഗ് ഹോം മത്സരത്തിനൊടുവിൽ അങ്കാറഗുകു പ്രസിഡന്റ് ഫാറൂക്ക് കോക്ക റഫറിയുടെ മുഖത്ത് ഇടിച്ചതിനെ തുടർന്ന് ടർക്കിഷ് ഫുട്‌ബോൾ ഫെഡറേഷൻ (ടിഎഫ്എഫ്) അവര്‍ക് കീഴില്‍ ഉള്ള എല്ലാ ലീഗ് മല്‍സരങ്ങളും ഒരു ദിവസത്തേക്കു റദ്ദ് ചെയ്തിരിക്കുന്നു.തിങ്കളാഴ്ച എരിയമാൻ സ്റ്റേഡിയത്തിൽ നടന്ന മല്‍സരത്തില്‍ റൈസ്‌പോർ 97-ാം മിനിറ്റിൽ സമനില ഗോള്‍ നേടി.
തന്‍റെ ടീമിന്റെ വിജയം നഷ്ട്ടപ്പെട്ടതില്‍ ഉള്ള ദേഷ്യം സഹിക്കാന്‍ വയ്യാതെ വന്ന കോക്ക അവസാന വിസിൽ മുഴങ്ങിയപ്പോൾ മൈതാനത്തേക്ക് പ്രവേശിച്ച് റഫറി ഹലീൽ ഉമുത് മെലറെ അടിച്ചു.കളി കഴിഞ്ഞ് അങ്കാറഗുകു ആരാധകർ പിച്ച് ആക്രമിക്കുകയും വീണു കിടക്കുന്ന റഫറിയെ ഇവരില്‍ ആരോ തൊഴിക്കുകയും ചെയ്തിരിക്കുന്നു.അക്രമികൾ ആരാണെന്ന് വ്യക്തമല്ല. ഒടുവിൽ പോലീസിന്റെ സഹായത്തോടെ റഫറി മെലർ ഡ്രസിങ് റൂമിലെത്തി.തുർക്കിയിലെ റഫറിമാർ അവരുടെ തീരുമാനങ്ങളുടെ പേരിൽ ക്ലബ് മാനേജർമാരില്‍ നിന്നും ആരാധകരില്‍ നിന്നും പലപ്പോഴും വിമർശനം ഏറ്റുവാങ്ങിയിരുന്നു.ക്ഷേ അപൂർവ്വമായി അവർ അക്രമാസക്തമായ ആക്രമണങ്ങൾക്ക് വിധേയരായിരുന്നുള്ളൂ.