നൈജീരിയൻ സ്‌ട്രൈക്കർ ഒസിംഹെൻ ഈ വർഷത്തെ ആഫ്രിക്കൻ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടു
നൈജീരിയൻ സ്‌ട്രൈക്കർ വിക്ടർ ഒസിംഹെൻ ഈ വർഷത്തെ ആഫ്രിക്കൻ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടു.മുഹമ്മദ് സലായെ പിന്തള്ളിയാണ് നാപൊളി സ്ട്രൈക്കര്‍ പുരസ്‌കാരം നേടിയത്.വനിതാ വിഭാഗത്തിൽ അസിസാത് ഒഷോലയാണ് വിജയി ആയത്.സ്പാനിഷ് ലിഗ എഫ് ക്ലബ്ബായ ബാഴ്‌സലോണയുടെയും നൈജീരിയ വനിതാ ദേശീയ ടീമിന്റെയും സ്‌ട്രൈക്കർ ആണ് ഓഷോല.

കഴിഞ്ഞ സീസണിൽ സീരി എയിൽ നാപോളിയെ അപ്രതീക്ഷിത വിജയത്തിലേക്ക് നയിച്ചതിന് പിന്നിലെ കാരങ്ങള്‍ ഒസിംഹന്‍റെ ആയിരുന്നു.ഇറ്റലിയുടെ ടോപ്പ് ഡിവിഷനിലെ മുൻനിര സ്കോററായിരുന്നു. താരം.കഴിഞ്ഞ സീസണില്‍ അദ്ദേഹം നാപൊളിക്ക് വേണ്ടി 26 ഗോളുകൾ നേടിയിട്ടുണ്ട്.ഈജിപ്തിന്റെ ലിവർപൂൾ ഫോർവേഡ് സലാ, മൊറോക്കോയുടെ പാരീസ് സെന്റ് ജെർമെയ്ൻ റൈറ്റ് ബാക്ക് അച്രാഫ് ഹക്കിമി എന്നിവരായിരുന്നു മറ്റ് രണ്ട് അന്തിമ നോമിനികൾ.1999 ലെ ൻവാങ്ക്വോ കാനുവിന് ശേഷം ആദ്യ അവാര്‍ഡ് നൈജീരിയൻ ജേതാവായി ഒസിംഹെൻ മാറി.