ടോപ് ഡിവിഷനിലേക്ക് മാറുന്നത് വരെ സാന്‍റോസില്‍ പെലെയുടെ പത്താം നമ്പര്‍ ജേഴ്സി ഉണ്ടാകില്ല
ബ്രസീലിന്റെ സാന്റോസ് ക്ലബ് രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു.ഇനി അവര്‍ മെയിന്‍ ലീഗിലേക്ക് പ്രമോഷന്‍ ലഭിക്കുന്നത് വരെ പെലെ അണിഞ്ഞ പത്താം നമ്പർ ജേഴ്സി ഏത് താരത്തിനും നല്‍കില്ല പുതിയ ക്ലബ്ബ് പ്രസിഡന്റ് ശനിയാഴ്ച പറഞ്ഞു.വൻകുടലിലെ ക്യാൻസർ ബാധിച്ച് 81 ആം വയസ്സിൽ 2022 ഡിസംബർ 29 ന് അന്തരിച്ച ക്ലബ്ബിന്റെ ഏറ്റവും വലിയ താരത്തിനുള്ള ആദരാഞ്ജലിയായാണ് താൻ ഈ തീരുമാനമെടുത്തതെന്ന് സാന്റോസിന്റെ പ്രസിഡന്റായി ശനിയാഴ്ച തിരഞ്ഞെടുക്കപ്പെട്ട മാർസെലോ ടെയ്‌ക്‌സീറ പറഞ്ഞു.
“ബ്രസീലിയന്‍ ലീഗ് തന്നെ ലോക പ്രസിദ്ധം ആയത് പെലെ കാരണം ആണ്.അദ്ദേഹത്തിന്റെ പേരില്‍ ഞങ്ങള്‍ ഇപ്പോഴും കാണിക്കുന്ന ആദരവ് നിലനിര്‍ത്തുന്നതിന് വേണ്ടി രണ്ടാം നിര ലീഗില്‍ പത്താം നമ്പര്‍ ജേഴ്സി ആരും ധരിക്കേണ്ടത് ഇല്ല.നമ്മള്‍ എപ്പോള്‍ ടോപ്പ് ഡിവിഷനിൽ തിരിച്ചെത്തുന്നുവോ അന്ന് മുതല്‍ക്ക് മതി പത്താം നമ്പര്‍ ജേഴ്സി.ഈ വർഷത്തെ ബ്രസീലിയൻ ലീഗിലെ എല്ലാ മത്സരങ്ങളും കളിയുടെ പത്താം മിനിറ്റിൽ പെലെക്ക് വേണ്ടി ആശംസ അര്‍പ്പിക്കാന്‍ ഉപയോഗിച്ചിരുന്നു.സാന്‍റോസ് പ്രസിഡന്‍റ് ആയ ടെയ്‌ക്‌സീറ ഇതിന് മുന്നെയും ക്ലബിന്‍റെ പത്താം നമ്പര്‍ ജേഴ്സി എന്നെന്നേക്കുമായി പേലെക്ക് വേണ്ടി റിസര്‍വ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു,എന്നാല്‍ അന്നൊക്കെ ഇതിന് തടസ്സം നിന്നതും ബ്രസീലിയന്‍ ഇതിഹാസം തന്നെ ആണ്.