ടോട്ടൻഹാം ഹോട്‌സ്പറിന്റെ ഹ്യൂഗോ ലോറിസിനായി ട്രാന്‍സ്ഫര്‍ വിപണിയില്‍ ന്യൂകാസിൽ യുണൈറ്റഡ്
ഹ്യൂഗോ ലോറിസിനേ ഈ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ സൈന്‍ ചെയ്യാനുള്ള പരിഗണന ന്യൂകാസിൽ യുണൈറ്റഡ് മാനേജ്മെന്റിന് ഉണ്ട് എന്നു റിപ്പോര്‍ട്ട്.തോളിനേറ്റ പരിക്ക് കാരണം നാല് മാസത്തോളം ഫസ്റ്റ് ചോയ്‌സ് സ്റ്റോപ്പർ നിക്ക് പോപ്പില്ലാതെയാണ് ന്യൂ കാസില്‍ കളിച്ച് കൊണ്ടിരിക്കുന്നത്.ഫ്രീ ഏജന്റ് ഡേവിഡ് ഡി ഗിയ ആയിരുന്നു ഇത്രയും കാലം ന്യൂ കാസിലിന്‍റെ റഡാറില്‍ ഉണ്ടായിരുന്ന താരം,എന്നാല്‍ ഇപ്പോള്‍ അവരുടെ പ്ലാന്‍ മാറിയിരിക്കുന്നു.
ലോറിസ് ഇപ്പൊഴും ടോട്ടന്‍ഹാമുമായി കരാറില്‍ ആണ്.എന്നാല്‍ മാനേജര്‍ ആംഗെ അദ്ദേഹത്തിന് അവസരം നല്‍കുന്നില്ല.അത് മൂലം താരം മാച്ച് ട്രെയിനിങ്ങില്‍ പങ്കെടുക്കുന്നുണ്ട് എങ്കിലും ടീം സ്ക്വാഡില്‍ അദ്ദേഹത്തിന്റെ പേര് കാണില്ല.ന്യൂ കാസില്‍ ഫ്രഞ്ച് താരത്തിനു വേണ്ടി നീക്കം നടത്തുകയാണ് എങ്കില്‍ അദ്ദേഹത്തിന് തന്‍റെ കരിയര്‍ മികച്ച രീതിയില്‍ അവസാനിപ്പിക്കാന്‍ ആകും.ഇരു കൂട്ടരും ഉടന്‍ തന്നെ ചര്‍ച്ചയിലേക്ക് കടക്കും എന്ന് പ്രമുഖ ഇംഗ്ലിഷ് പത്രമായ ദി മിറർ അവകാശപ്പെട്ടു.