EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗ് : ചെല്‍സിയെ പരീക്ഷിക്കാന്‍ എവര്‍ട്ടന്‍

December 10, 2023

പ്രീമിയര്‍ ലീഗ് : ചെല്‍സിയെ പരീക്ഷിക്കാന്‍ എവര്‍ട്ടന്‍

പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ ആയി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഏവര്‍ട്ടന്‍ എഫ്സി ഇന്ന് ചെല്‍സിയെ നേരിടും.തങ്ങളുടെ തട്ടകമായ ഗുഡിസന്‍ പാര്‍ക്കിലേക്ക് ചെല്‍സിയെ ക്ഷണിച്ചിരിക്കുന്ന ഏവര്‍ട്ടന്‍ നിലവില്‍ ലീഗ് പട്ടികയില്‍ പതിനേഴാം സ്ഥാനത്താണ്.ഇത്രയും കാലം റിലഗേഷന്‍ സോണില്‍ ആയിരുന്ന അവര്‍ എന്നാല്‍ പാലസ്,ന്യൂ കാസില്‍, നോട്ടിങ്ഹാം ഫോറെസ്റ്റ് എന്നിവരെ തോല്‍പ്പിച്ചതിന് ശേഷമാണ് എവര്‍ട്ടന്‍റെ സ്ഥാനം മെച്ചപ്പെട്ടു തുടങ്ങിയത്.

Everton vs Chelsea Prediction and Betting Tips

 

 

ചെല്‍സി ആകട്ടെ പൊച്ചെട്ടീനോക്ക് കീഴില്‍ സ്ഥിരത കണ്ടെത്താന്‍ ആകാതെ പാടുപ്പെടുകയാണ്.കഴിഞ്ഞ അഞ്ചു മല്‍സരത്തില്‍ തന്നെ ജയം, പരാജയം,സമനില എന്നിങ്ങനെ തുടരെ തുടരെ നേടിയ ഈ ചെല്‍സി ടീം പ്രവചനാതീതം ആണ്.നിലവില്‍ പത്താം സ്ഥാനത്തുള്ള അവര്‍ക്ക് എങ്ങനെയും എത്രയും പെട്ടെന്നു താളം കണ്ടെത്തേണ്ടത് ഉണ്ട്.ഇല്ലെങ്കില്‍ സീസണിലെ പോരാട്ടം മൂര്‍ഛിക്കെ അവര്‍ക്ക് ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഏഴര മണിക്ക് ആണ് കിക്കോഫ്.

Leave a comment