ഒരടി മുന്നോട്ട് , രണ്ടടി പിന്നോട്ട് – യുണൈറ്റഡിന്‍റെ അവസ്ഥ !!!!
മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രീമിയർ ലീഗിൽ ബോൺമൗത്ത് സ്വന്തം തട്ടകത്തിൽ 3-0ന് തോല്‍പ്പിച്ച് അപമാനിച്ചു വിട്ടു എന്നു തന്നെ വേണം പറയാന്‍.മികച്ച മാനേജര്‍,പ്ലേയര്‍,ഗോള്‍ അവാര്‍ഡുകള്‍ നേടിയത്തിന് ശേഷം യുണൈറ്റഡ് കാമ്പില്‍ നേരിയ ആവേശം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പരാജയത്തോടെ സീസണിലെ ഏറ്റവും വലിയ ചോദ്യചിഹ്നമാണ് ടെന്‍ ഹാഗും കൂട്ടരും നേരിടുന്നത്.
അഞ്ചാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് ബോണ്‍മൌത് യുണൈറ്റഡിന് മേല്‍ സമ്മര്‍ദം ചെലുത്തി കൊണ്ട് വന്നു.ഡൊമിനിക് സോളങ്കെയാണ് ഗോള്‍ നേടിയത്.പതിയെ പതിയെ ഫോമിലേക്ക് ഉയരാന്‍ ആരംഭിച്ച യുണൈറ്റഡ് ഈക്വലൈസര്‍ നേടും എന്നു തോന്നിച്ചു എങ്കിലും അഞ്ചു മിനുട്ടിനുള്ളില്‍ എതിര്‍ ടീമിന്‍റേ ഡബിള്‍ അറ്റാക്ക് അവരെ ആകെ തര്‍പ്പണം ആക്കി. ഫിലിപ്പ് ബില്ലിംഗ്, മാർക്കോസ് സെനെസി എന്നിവര്‍ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.ഈ ഒരു തോല്‍വി ഒരു പക്ഷേ ടെന്‍ ഹാഗിനും പല താരങ്ങള്‍ക്കും ക്ലബില്‍ നിന്നുള്ള എക്സിറ്റ് ടികെറ്റ് ആകാനുള്ള സാധ്യത വളരെ വലുത് ആണ്.അത്രക്ക് സമ്മര്‍ദം ഇപ്പോള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ട്.കഴിഞ്ഞ മല്‍സരങ്ങളിലെ ഹീറോയായ ഗര്‍ണാച്ചോക്കും ഇന്ന് അവരെ രക്ഷിക്കാന്‍ ആയില്ല.