തുടര്‍ച്ചയായ എട്ടാം ലീഗ് വിജയം നേടാന്‍ പിഎസ്ജി
പുതിയ കോച്ചിന് കീഴില്‍ പുതിയ സീസണിന് ആരംഭം കുറിച്ച പിഎസ്ജി പതിയെ പതിയെ ഫോമിലേക്ക് മടങ്ങി എത്തി കൊണ്ടിരിക്കുകയാണ്.തുടക്കത്തില്‍ അല്പം ബുദ്ധിമുട്ടി എങ്കിലും കോച്ച് ലൂയി എന്‍റിക്വെ പിഎസ്ജിയില്‍ താളം കണ്ടെത്തി തുടങ്ങിയിരിക്കുന്നു.കഴിഞ്ഞ ഏഴു ലീഗ് മല്‍സരത്തിലും ജയം നേടിയ പാരിസ് ക്ലബ് ആണ് യൂറോപ്പിലെ തന്നെ ഡൊമെസ്റ്റിക് ലീഗിലെ ഏറ്റവും മികച്ച ഫോമില്‍ ഉള്ളത്.
ഇന്നതെ മല്‍സരത്തില്‍ ലീഗ് 1 ല്‍ പിഎസ്ജിയുടെ എതിരാളി നാന്‍റസ് ആണ്.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ അവര്‍ ഒന്‍പതാം സ്ഥാനത്ത് ആണ്.പിഎസ്ജി ഹോമായ പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് കിക്കോഫ്.മാർക്വിനോസ്,ഫാബിയൻ റൂയിസ് എന്നിവര്‍ പരിക്ക് മൂലം ഇന്നതെ മല്‍സരത്തില്‍ കളിച്ചേക്കില്ല.സസ്പെൻഷനില്‍ ആയതിനാല്‍ ജിയാൻലൂയിജി ഡോണാരുമ്മ ഇന്നതെ മല്‍സരത്തില്‍ കളിച്ചേക്കില്ല.നടുവേദനയുള്ളതിനാല്‍ കെയ്‌ലർ നവാസും ഇന്ന് ഇറങ്ങില്ല,അതിനു പകരം അർനൗ ടെനാസ് ആയിരിയ്ക്കും ഇന്ന് പിഎസ്ജി വല കക്കാന്‍ പോകുന്നത്.